• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

cntv team by cntv team
June 12, 2025
in NEWS NOW
A A
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്‍സ്റ്റഗ്രാം അഡിക്ഷന്‍ ദാമ്പത്യജീവിതം തകര്‍ത്ത വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. ഉത്തര്‍പ്രദേശിലാണ് സംഭവം. വീട്ടുജോലികള്‍ ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നത് കാരണം ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് റീലുകള്‍ ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഒരു സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഹാപുര്‍ ജില്ലയിലെ നിഷ എന്ന് പേരുള്ള യുവതിയാണ് പൊലീസില്‍ പരാതിയുമായെത്തിയത് . സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം കുറച്ച് ഗാര്‍ഹിക കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിഷയുടെ ഭര്‍ത്താവ് വിജേന്ദ്ര ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം യുവതി കുറച്ചതോടെ ഫോളോവേഴ്‌സിന്റെ എണ്ണവും കുറഞ്ഞതായി യുവതിയുടെ ശ്രദ്ധയില്‍ പെട്ടു. വെറും രണ്ടുപേരാണ് ഇവരെ അണ്‍ഫോളോ ചെയ്തത്. ഇതോടെ യുവതി ഭര്‍ത്താവുമായി പിണങ്ങി സാധനങ്ങളെല്ലാമെടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള ഒരു വനിതാ പൊലീസ് സ്റ്റേഷനില്‍ പോയി ഭര്‍ത്താവിനെതിരെ ഇവര്‍ പരാതിയും നല്‍കി.

ഭര്‍ത്താവ് കാരണം വീട്ടിലെ പാത്രം കഴുകുന്നതിലും വീട് വൃത്തിയാക്കുന്നതിലും തിരക്കായതിനാല്‍ തനിക്ക് റീല്‍സ് ഷൂട്ട് ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്നും, ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കുറഞ്ഞെന്നും യുവതി പരാതിയില്‍ പറയുന്നു. ദിവസം രണ്ടുറീലുകളാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ നേരത്തേ പോസ്റ്റു ചെയ്തിരുന്നതത്രേ.ഇതിന് മറുപടിയെന്നോണം ഭര്‍ത്താവും യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എല്ലായ്‌പ്പോഴും ഇന്‍സ്റ്റഗ്രാമില്‍ സമയം ചെലവഴിക്കുകയാണെന്നും വീട്ടുകാര്യങ്ങള്‍ നോക്കുന്നില്ലെന്നും ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. രണ്ടുപേരുടെയും പരാതികള്‍ കേട്ട പൊലീസ് ഇരുവര്‍ക്കും കൗണ്‍സലിങ് നല്‍കി വിട്ടതായാണ് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വഴക്കിടുന്നത് അവസാനിപ്പിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാം എന്ന് പൊലീസിന് മുന്‍പില്‍ ഉറപ്പുനല്‍കിയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.

Related Posts

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
NEWS NOW

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

August 19, 2025
108
അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
465
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
1.7k
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
23
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
267
കുറഞ്ഞ റീചാര്‍ജില്‍ നിരവധി ഓഫറുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എൽ
NEWS NOW

കുറഞ്ഞ റീചാര്‍ജില്‍ നിരവധി ഓഫറുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എൽ

February 17, 2025
398
Next Post
ആധാറില്ലെങ്കിൽ ഇനി ടിക്കറ്റുമില്ല: മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

ആധാറില്ലെങ്കിൽ ഇനി ടിക്കറ്റുമില്ല: മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

Recent News

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

May 13, 2026
3
നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ; എഐഎഡിഎംകെ വിമതർ പിന്തുണച്ചു, ഡിഎംകെ വിട്ടുനിന്നു

നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ; എഐഎഡിഎംകെ വിമതർ പിന്തുണച്ചു, ഡിഎംകെ വിട്ടുനിന്നു

May 13, 2026
2
പ്രവാസികൾ ഉൾപ്പെടെ ആശങ്കയിൽ: വിമാന സർവീസുകളുടെ എണ്ണം കുറച്ച് എയർ ഇന്ത്യ

പ്രവാസികൾ ഉൾപ്പെടെ ആശങ്കയിൽ: വിമാന സർവീസുകളുടെ എണ്ണം കുറച്ച് എയർ ഇന്ത്യ

May 13, 2026
2
കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി കെജിഎസ്എംഎ; ‘ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ സ്വർണ കള്ളക്കടത്ത് സംഘം വളരും’

കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി കെജിഎസ്എംഎ; ‘ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ സ്വർണ കള്ളക്കടത്ത് സംഘം വളരും’

May 13, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025