ഇസ്ലാംമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് നബി ദിനം. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനവും മരണദിനവും അനുസ്മരിക്കുന്ന ഒരു വിശുദ്ധ ദിനമാണ് ഹിജ്റ കലണ്ടർ പ്രകാരമുള്ള ഇസ്ലാമിക കലണ്ടറിലെ റബീഉൽ-അവ്വൽ മാസത്തിലെ 12-ആം ദിനം. ജീവിതത്തിലുടനീളം ശാന്തിമാർഗവുമായി മുന്നോട്ട് പോയ പ്രവാചകനാണ് മുഹമ്മദ് നബി. നബിദിനത്തിൽ പള്ളികളും മദ്രസകളും നബിദിന റാലികള്‍ നടത്താറുണ്ട്. അതുപോലെ പള്ളികളിലും മദ്രസകളിലും വിപുലമായ ആഘോഷ പരിപാടികളും നടത്തുന്നു. മൗലിദ് പാരായണവും അന്നദാനവും സംസ്ഥാനത്തെ പള്ളികളിൽ നടത്തി വരുന്നു






