ചങ്ങരംകുളം:ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഓണാദരവ് എന്ന പേരില്‍ മെറിറ്റ് അവാര്‍ഡ് ദാനവും ഓണക്കോടി വിതരണവും സംഘടിപ്പിച്ചു.ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡോക്ടര്‍ തസ്ലീം എം (ഐആര്‍ എസ്)ഉദ്ഘാടനം ചെയ്തു.മണികണ്ഠന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.ബഷീര്‍ കക്കിടിക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി സവിത,ഡയറക്ടര്‍ ഷര്‍മിള,ഹുറൈര്‍ കോടക്കാട്ട്,പികെ അബ്ദുള്ളക്കുട്ടി,ജമീല കിഴിക്കര,അശ്വനി നമ്പാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു







