ചാലിശ്ശേരി:ചാലിശ്ശേരി ഗ്രാമപഞ്ചായത്തും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിന് കീഴിലുള്ള പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി.ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജ് ആണ് ഈ വർഷം 50 കുടുംബങ്ങൾക്ക് നൽകിയ ഓണക്കിറ്റ് പൂർണ്ണമായും സംഭാവനയായി നൽകിയത്.സി.എച്ച്.സി.ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ:ഖലീൽ മജീദ്, റോയൽ ഡെന്റൽ കോളേജ് ചെയർമാൻ കല്ലായിൽ സെയ്ത് ഹാജി,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻ കുട്ടി,വി.എസ്.ശിവാസ്,ഷഹന അലി,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, റോയൽ ഡെന്റൽ കോളേജ് സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്സൺ ഡോ:വർഷ വിഷ്ണുനാഥ്,സിസ്റ്റം അഡ്മിൻ പി.യു.അമീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റോയൽ ഡെന്റൽ കോളേജിലെ ഡോ:അൻഫിയ,ഡോ:ലക്ഷ്മി,ആശ പ്രവർത്തകർ,ആശുപത്രി ജീവനക്കാർ, പാലിയേറ്റീവ് കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഹെൽത്ത് ഇൻസ്പെക്ടർ കെ.രാജേഷ് സ്വാഗതമരുളിയ ചടങ്ങിന് പാലിയേറ്റീവ് നഴ്സ് സി.സി.മേരിക്കുട്ടി നന്ദിയും രേഖപ്പെടുത്തി.







