• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസുമായി സര്‍ക്കാര്‍; സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

cntv team by cntv team
August 29, 2025
in Kerala
A A
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസുമായി സര്‍ക്കാര്‍; സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും.വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വികസന സദസില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും അവതരിപ്പിക്കും. സദസ് സംഘടിപ്പിക്കുന്നതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് നാലു ലക്ഷം രൂപയും നഗരസഭകള്‍ക്ക് ആറു ലക്ഷം രൂപയും ചെലവിടാം.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. സപ്തംബര്‍ 20 ന് സമാരംഭിച്ച് ഒക്ടോബര്‍ 20 ഓടുകൂടി പൂര്‍ത്തിയാകുന്ന രീതിയിലാണ് വികസന സദസ് സംസ്ഥാനമൊട്ടാകെ നടത്തേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഗ്രാമപഞ്ചായത്തുകളില്‍ 250-350 പേരെയും നഗരസഭ കോര്‍പ്പറേഷനുകളില്‍ 750-1000 പേരെയും വികസന സദസില്‍ പങ്കെടുപ്പിക്കാവുന്നതാണ്. എല്ലാ വാര്‍ഡുകളില്‍ നിന്നുള്ള ജനങ്ങളുടെയും സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നുള്ളവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം. സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതത് തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഹാള്‍/ കെട്ടിടം ഉണ്ടെങ്കില്‍ അതിലായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ചായ, ലഘുഭക്ഷണം എന്നിവ നല്‍കേണ്ടതാണ്. ഉച്ചയോടു കൂടി പൂര്‍ത്തിയാകുന്ന തരത്തിലായിരിക്കണം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കേണ്ടത് – ഉത്തരവില്‍ വ്യക്തമാക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമേ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന മറ്റ് വിശിഷ്ട വ്യക്തികള്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികള്‍ എന്നിവരെയും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതാണെന്ന് നിര്‍ദേശമുണ്ട്. വികസന സദസ്സിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ ഉദ്ഘാടന സമ്മേളനത്തിനായി വിനിയോഗിക്കാം. അതത് തദ്ദേശസ്ഥാപനത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ പ്പെടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ഈ വേളയില്‍ പ്രകാശനം ചെയ്യേണ്ടതാണ്. കൂടാതെ, അതിദാരിദ്യ നിര്‍മ്മാര്‍ജ്ജനം/ ലൈഫ് മിഷന്‍ പദ്ധതികളുടെ ഭാഗമായി ഭൂമി വിട്ടു നല്‍കിയവര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ വികസന 53 സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ഈ വേദിയില്‍ ആദരിക്കും.ഉദ്ഘാടന സമ്മേളനത്തിനുതുടര്‍ന്നുള്ള 20 മിനിട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോ/ പ്രസന്റേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് പരിശീലനം നല്‍കിയ റിസോഴ്‌സ് പേഴ്‌സണ്‍ അവതരിപ്പിക്കാനും നിര്‍ദേശമുണ്ട്.

Related Posts

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
91
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
15
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
118
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
175
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
110
Next Post
പൊലീസിനെ കണ്ടതും നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎ സംഘം പിടിയിൽ

പൊലീസിനെ കണ്ടതും നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎ സംഘം പിടിയിൽ

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
7
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
348
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
54
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025