എടപ്പാൾ:കെ എസ് ടി എ അക്കാദമിക് സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന മികവ് 2025 ൻ്റെ ഭാഗമായ സമഗ്ര ഗുണമേൻമ പദ്ധതിയുടെ എടപ്പാൾ ഉപജില്ലാതല ഉദ്ഘാടനം എടപ്പാൾ ബി ആര്‍ സി ഹാളിൽ വെച്ച് എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സുബൈദ ടീച്ചർ നിർവഹിച്ചു.കെ എസ് ടി എ സബ്ജില്ലാ ജോ.സെക്രട്ടറി സി സജി അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ എസ്ടിഎ ജില്ലാ ജോയൻ്റ് സെക്രട്ടറി സി ഹരിദാസൻ പദ്ധതി വിശദീകരണം നടത്തി.എടപ്പാൾ ബിപിസി ബിനീഷ്,പദ്ധതി നടപ്പാക്കുന്ന പൈലറ്റ് സ്കൂളായ ജി എം യു പി എസ് ലെ-പി.ടി.എ. വൈസ് പ്രസിഡൻ്റ് ലേഖ, അഭിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സബ്ജില്ലാ സെക്രട്ടറി പി.പി.സുബീനചടങ്ങിൽ സ്വാഗതം പറഞ്ഞു.











