ചങ്ങരംകുളം ആലംകോട് കാല്‍ നടയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിരെ വന്ന ഓട്ടോയിലിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കാല്‍നടയാത്രക്കാരിയായ ആലംകോട് സ്വദേശി വിദ്യ(35)ഓട്ടോ ഡ്രൈവര്‍ കക്കിടിപ്പുറം സ്വദേശി റഷീദ്(42)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകിയിട്ട് ആറരയോടെ ആലംകോട് അവറാന്‍പടിയിലാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് കക്കിടിപ്പുറം ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷ നടന്ന് വന്നിരുന്ന വിദ്യയെ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന മറ്റൊരു ഓട്ടോയില്‍ ഇടിച്ച് മറിയുകയായിരുന്നു.സാരമായ പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു











