• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തോട്ടപ്പളളിയിലെ വയോധികയുടെ കൊലപാതകം: മൂന്നാംപ്രതി അബൂബക്കറിന് ജാമ്യം, കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിഭാഗം വാദം

cntv team by cntv team
August 27, 2025
in Kerala
A A
തോട്ടപ്പളളിയിലെ വയോധികയുടെ കൊലപാതകം: മൂന്നാംപ്രതി അബൂബക്കറിന് ജാമ്യം, കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിഭാഗം വാദം
0
SHARES
112
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: തോട്ടപ്പളളിയിലെ വയോധികയുടെ കൊലപാതകത്തില്‍ മൂന്നാം പ്രതി അബൂബക്കറിന് ജാമ്യം. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അബൂബക്കറിനെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കൊലപാതകം നടത്തിയത് തൃക്കുന്നപ്പുഴ സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അബൂബക്കറിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. കൊലപാതകത്തില്‍ അബൂബക്കറിന് പങ്കില്ലെങ്കിലും വയോധികയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സൈനുലാബ്ദീനും ഭാര്യ അനീഷയുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.പൊലീസിനെതിരെ അബൂബക്കറിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. അബൂബക്കർ കൊല്ലപ്പെട്ട വയോധികയുടെ വീട്ടിൽ പോയത് കത്ത് നല്‍കാനാണെന്നും ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കി അബൂബക്കറിനെ കൊലപാതകിയാക്കി എന്നും അബൂബക്കര്‍ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് മകന്‍ റാഷിം പറഞ്ഞത്. റംലയുടേത് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമല്ലെന്ന സംശയം ഇപ്പോൾ പൊലീസിനുണ്ട്. പൊലീസിനെ വഴിതെറ്റിച്ചത് വയോധികയുടെ സ്വര്‍ണമാണ്. അവരുടെ ആഭരണം വീട്ടില്‍ കണ്ടെത്തിയതോടെയാണ് മോഷണമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.ഓഗസ്റ്റ് 17 നാണ് തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബൂബക്കർ ഇവരുടെ വീട്ടിൽ പോയിരുന്നെങ്കിലും ഇയാള്‍ മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്ന് വയോധിക പറഞ്ഞപ്പോള്‍ അബൂബക്കര്‍ അവിടെ ഉണ്ടായിരുന്ന ശീതളപാനീയം അവർക്ക് നല്‍കുകയും അവര്‍ ഉറങ്ങിയ ശേഷം 11 മണിയോടെ മടങ്ങി വരുകയും ചെയ്തിരുന്നു. അബൂബക്കര്‍ പോയതിനു ശേഷം ദമ്പതിമാരായ മോഷ്ടാക്കള്‍ റംലയുടെ വീട്ടില്‍ കയറുകയും മോഷണശ്രമത്തിനിടെ അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിടിയിലായ സൈനുലാബ്ദീൻ പൊലീസ് കസ്റ്റഡിയിലാണ്. അനീഷ രോഗബാധയെ തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ തന്നെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Related Posts

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ
Kerala

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

April 25, 2026
167
തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ
Kerala

തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

April 25, 2026
1.1k
പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ
Kerala

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

April 25, 2026
38
മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

April 25, 2026
267
കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി
Crime

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

April 25, 2026
271
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്
Kerala

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

April 25, 2026
60
Next Post
‘ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകുന്നവരെ സംരക്ഷിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി

‘ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകുന്നവരെ സംരക്ഷിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി

Recent News

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
107
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
28
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
235
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
131
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025