ചങ്ങരംകുളം:കെ എസ് ടി എ യുടെ അക്കാദമിക സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ട്വിങ്കിൾ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിയുടെ എടപ്പാൾ ഉപജില്ലാതല ഉദ്ഘാടനം എ എം എൽ പി സ്കൂൾ കല്ലൂർമയിൽ വെച്ച് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിസിരിയ സൈഫുദ്ധീൻ നിർവഹിച്ചു.പ്രധാനാധ്യാപകൻ അനീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ എസ്.ടി.എ എടപ്പാൾ ജോയിൻ സെക്രട്ടറി ജിജി വർഗീസ് പദ്ധതി വിശദീകരണം നടത്തി.പി.ടി.എ. പ്രസിഡൻ്റ് റഫീക്ക്, കെ എസ് ടി എ നന്നംമുക്ക് ബ്രാഞ്ച് പ്രസിഡണ്ട് സൂരജ്, സുചന്ദ് എന്നിവർ സംസാരിച്ചു.











