മലപ്പുറം: ചായക്കടയില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തില്‍ കടയുടമ അറസ്റ്റില്‍. വണ്ടൂര്‍ വാളമുണ്ട സ്വദേശി വെളുത്തേടത്ത് ഉണ്ണിക്കൃഷ്ണ(50)നാണ് അറസ്റ്റിലായത്. മലപ്പുറം വണ്ടൂര്‍ പോരൂറില്‍ ഇന്നലെ വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്. ചായക്കടയില്‍ വില്‍പ്പനയ്ക്കായി വെച്ചിരുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദത്തോടെയാണ് പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്. അപകടത്തില്‍ കടയുടമയ്ക്കും അതിഥി തൊഴിലാളിക്കും പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ല. പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ്.











