• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇക്കാര്യം ചെയ്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്കാകും, ഒറ്റ രൂപ പോലും പിന്‍വലിക്കാനും കഴിയില്ല

cntv team by cntv team
August 22, 2025
in Kerala
A A
ഇക്കാര്യം ചെയ്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്കാകും, ഒറ്റ രൂപ പോലും പിന്‍വലിക്കാനും കഴിയില്ല
0
SHARES
700
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപൂരം : ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ അറിയിപ്പുമായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി. പത്ത് വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്നാണ് അറിയിപ്പ്.

ഇക്കാര്യം ചെയ്യാന്‍ വിട്ട് പോയാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക് ആകുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് അക്കൗണ്ട് ഉടമകളെ കാത്തിരിക്കുന്നത്. ഒരു രൂപ പോലും അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയില്ല. കേരളത്തില്‍ ഇത്തരത്തില്‍ കെവൈസി പുതുക്കേണ്ട 57 ലക്ഷം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് മൊത്തം ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരും കെവൈസി പുതുക്കാനുള്ളവയുടെ കണക്ക്. കെ.വൈ.സി പുതുക്കാത്തതിന്റെ പേരില്‍ ഇതിനോടകം ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എല്‍.ബി.സി ) കണ്‍വീനര്‍ കെ.എസ് പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2014 – 15 കാലയളവില്‍ വിവിധ സബ്‌സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സീറോ ബാലന്‍സ് സ്വഭാവത്തില്‍ എടുത്തിട്ടുള്ള പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളാണ് കെ.വൈ.എസി പുതുക്കലിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്. കാലാവധി കഴിഞ്ഞ 57 ലക്ഷം അക്കൗണ്ടുകളില്‍ 90 ശതമാനവും ഈ ഇനത്തിലുള്ളവയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്‌സിഡിയായി എത്തുന്ന തുകയടക്കം പിന്‍വലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളില്‍ ചെക് മടങ്ങുന്നതിനും ഇടയാകും.

കെവൈസി പുതുക്കാന്‍: ബാങ്കിലെത്തി ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ് കെ.വൈ.സി പുതുക്കേണ്ടത്. കെ.വൈ.സി കാര്യത്തില്‍ അക്കൗണ്ടുടമകളെ ബോധവത്കരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞു

Related Posts

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
91
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
15
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
118
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
175
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
108
Next Post
മഞ്ചേശ്വരം എഎസ്‌ഐ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് പൊലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ

മഞ്ചേശ്വരം എഎസ്‌ഐ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് പൊലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
5
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
345
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
54
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025