ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് അൽ നസർ ഇന്ത്യയിലേക്ക്. എ.എഫ്.സി ചാംപ്യൻസ് ലീഗ് 2 ടൂർണമെന്റിനായാണ് അൽ നസർ ടീം ഇന്ത്യയിലെത്തുക. ടൂർണമെന്റിൽ അൽ നസറും ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എവേ മത്സരത്തിനായി ടീം ഗോവയിലെത്തും. റൊണാൾഡോ വരുന്നതിൽ സ്ഥിരീകരണമില്ല. അല്‍ നസറുമായുള്ള കരാര്‍ പ്രകാരം എവേ മത്സരങ്ങള്‍ക്ക് പോകണമെന്ന് റോണോക്ക് നിർബന്ധമില്ല.ഇന്ത്യയിൽ നിന്നും മോഹൻബഗാനാണ് എ.എഫ്.സി ചാംപ്യൻസ് ലീഗ് 2 ടൂർണമെന്റിന് യോഗ്യത നേടിയ മറ്റൊരു ടീം. ഗ്രൂപ്പ് ഡിയിലാണ് ചാമ്പ്യൻസ് ലീഗ് രണ്ടാം സീസണില്‍ ഗോവയും അല്‍ നസറും ഉള്‍പ്പെട്ടിരിക്കുന്നത്.