• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ

cntv team by cntv team
February 5, 2026
in Sports
A A
കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊമ്പന്മാരുടെ എഴുന്നള്ളത്ത് കൊച്ചിയില്‍ തന്നെ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോഴിക്കോട്ടേക്കുള്ള പലായനമുണ്ടാകില്ല. കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചു. സൗജന്യമായി വിട്ടുകൊടുക്കാനാവില്ലെന്നും പക്ഷെ ഷൈലോക്ക് ആവില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു.സൗജന്യമായിട്ടായിരിക്കില്ല സ്റ്റേഡിയം വിട്ടുകൊടുക്കുക. മത്സരം കൊച്ചിയില്‍ പിടിച്ചുനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമെന്നും അദ്ദേഹം പറഞ്ഞു.ലിയോണല്‍ മെസിയുടെ വരവുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തില്‍ നടത്തിയ അറ്റകുറ്റപണികള്‍ ഇതുവരെ പൂര്‍ത്തിയാട്ടില്ല. ഐഎസ്എല്‍ തുടങ്ങും മുന്‍പ് ഇതെല്ലാം തീര്‍ക്കുമെന്നും ജിസിഡിഎ അവകാശപ്പെടുന്നു. ഫെബ്രുവരി 14ന് തുടങ്ങുന്ന ഐഎസ്എല്ലില്‍ 22നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം.അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകന്‍ ടി ജി പുരുഷോത്തമന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നുവെന്ന വാര്‍ത്തയും പുറത്ത് വന്നു. കഴിഞ്ഞ സീസണില്‍ ടീമിന്റെ താത്കാലിക പരിശീലകന്റെ ചുമതല വഹിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്സിക്കെതിരെ ചരിത്ര എവേ വിജയം നേടിയത് പുരുഷോത്തമന് കീഴിലായിരുന്നു. ടിജി പുരുഷോത്തമന്‍ ഒഡീഷ എഫ് സി മുഖ്യ പരിശീലകനാകും. സെര്‍ജിയോ ലോബേറയുടെ പകരക്കാരനായാണ് ഒഡീഷയില്‍ എത്തുന്നത്. 2023 സീസണിലെ ഐഎസ്എല്‍ ചാമ്പ്യന്മാര്‍ ആണ് ഒഡീഷ.

Related Posts

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം
Sports

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം

September 28, 2026
48
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
38
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
16
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
Next Post
ജിമ്മുകളിൽ പരിശോധന കർശനമാക്കാൻ ഉത്തരവ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

ജിമ്മുകളിൽ പരിശോധന കർശനമാക്കാൻ ഉത്തരവ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

Recent News

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

September 30, 2026
15
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

September 29, 2026
203
ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
46
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025