നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി നിർമാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നതാണെന്ന് സാന്ദ്ര പറഞ്ഞു. പോരാട്ടം തുടരുമെന്നും ഫിലിം ചേമ്പർ ഭരണസമിതിയിലേക്ക് മത്സരിക്കുമെന്നും സാന്ദ്ര.’പോരാട്ടം തുടരും. ഫിലിം ചേമ്പർ ഭരണസമിതിയിലേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് ആണ് മത്സരിക്കുക. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നത്. മികച്ച വോട്ട് നേടാൻ കഴിഞ്ഞു. പാനൽ വോട്ടുകളാണ് വിരുദ്ധ ചേരിക്ക് വിജയമൊരുക്കിയത്. ബാനറുകളുടെ എണ്ണം കൂടിയത് കൊണ്ട് ഒരു നിർമാതാവിന് 5-6 വരെ വോട്ടുകൾ ചെയ്യാൻ കഴിഞ്ഞു. തനിക്ക് കിട്ടിയത് വ്യക്തിഗത വോട്ടുകൾ,’ സാന്ദ്ര തോമസ് പറഞ്ഞു.എഎംഎംഎ യിലെ സംഘടനാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾ പ്രധാന സ്ഥാനങ്ങളിലേക്ക് വരണമെന്നും സാന്ദ്ര പറഞ്ഞു.എന്നാൽ പുരുഷന്മാരുടെ ശബ്ദം മാത്രമാകരുത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ആയ ഷേർഗ സന്ദീപ് അത്തരമൊരു തെരഞ്ഞെടുപ്പാണ് സാന്ദ്ര കൂട്ടിച്ചേർത്തുഅതേസമയം, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷിനേയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനേയും തെരഞ്ഞെടുത്തു. സോഫിയോ പോള്‍, സന്ദീപ് സേനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സാന്ദ്രാ തോമസ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമ്മർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയാണ് ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന കാരണം കാണിച്ചാണ് സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളിയത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളുകയായിരുന്നു.