• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പട്ടി വിജയ്ബാബുവിനെ വിശ്വസിക്കുന്നതിലേ പേടിയുള്ളുവെന്ന് സാന്ദ്ര;പട്ടിഷോയ്ക്ക് കൂടുതൽ പറയാൻ സമയമില്ലെന്ന് വിജയ്

cntv team by cntv team
August 14, 2025
in Kerala
A A
പട്ടി വിജയ്ബാബുവിനെ വിശ്വസിക്കുന്നതിലേ പേടിയുള്ളുവെന്ന് സാന്ദ്ര;പട്ടിഷോയ്ക്ക് കൂടുതൽ പറയാൻ സമയമില്ലെന്ന് വിജയ്
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നിര്‍മാതാവ് വിജയ് ബാബുവിനെതിരെ സാന്ദ്രാ തോമസ്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടിയെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വിജയ് ബാബു സാന്ദ്രയെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് സാന്ദ്രയുടെ പോസ്റ്റ്.എന്നാല്‍ ഈ പോസ്റ്റിന് മറുപടിയുമായി വിജയ് ബാബു വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ‘പാര്‍ട്ണര്‍ഷിപ്പ് ഒഴിവായപ്പോള്‍ നിനക്ക് പകരം ഞാന്‍ ഒരാളെ ദത്തെടുത്തു. അതേ, സാന്ദ്ര പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വസനീയമാണ്’, വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതല്‍ പറയാന്‍ സമയമില്ലെന്നും തനിക്ക് ഷൂട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു.2010 മുതലുള്ള സാന്ദ്രാ തോമസിന്റെ ചാറ്റുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ലൈംലൈറ്റില്‍ വരാന്‍ ശ്രമിക്കരുതെന്നും വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആണ്.നിയമത്തിന്റെ കണ്ണില്‍ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. അത്രേ എനിക്ക് പറയാനുള്ളു സാന്ദ്ര. സാന്ദ്ര ഇനി ഓക്കാനിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ സമൂഹത്തില്‍ അപഹാസ്യരാവാതിരിക്കാമെന്ന് ഓര്‍ത്താല്‍ നന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.’ഒന്ന് ഓര്‍ക്കണം ടെക്നോളജി എല്ലാവര്‍ക്കും ഉള്ളതാണ് 2010 മുതലുള്ള ചാറ്റുകള്‍ എന്റെ പക്കല്‍ ഉണ്ട്. സ്വന്തമായി കഷ്ടപ്പെട്ട് വന്നവരുടെ പേരില്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ലൈംലൈറ്റില്‍ വരാന്‍ ശ്രമിക്കരുത്. തന്റെ അസൂയ ജനങ്ങളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കരുത്. എന്നെ പ്രകോപിപ്പിച്ചാല്‍ എന്റെ പക്കല്‍ ഉള്ള സകല വിവരങ്ങളും തെളിവ് സഹിതം പുറത്തു വിടും. നന്ദി സാന്ദ്ര…എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ് അവറ്റകള്‍ മനുഷ്യരേക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്നവരാണ്’, എന്നും വിജയ് ബാബു പറഞ്ഞിരുന്നു.ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി ഇട്ട ശേഷം ഒരു കുറുക്കന്റെ ചിരിക്കുന്ന ചിത്രമായിരുന്നു വിജയ് ബാബു പങ്കുവെച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്രാ തോമസ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എറണാകുളം സബ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പിന്നാലെയായിരുന്നു വിജയ് ബാബുവിന്റെയും തുടര്‍ന്ന് സാന്ദ്രയുടെയും ഫേസ്ബുക്ക് പോര്.

Related Posts

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
24
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
9
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
93
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
149
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
76
വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്
Kerala

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
49
Next Post
ഞെട്ടിച്ച് അവസാന നിമിഷത്തെ തിരിച്ചുവരവ്; യുവേഫ സൂപ്പര്‍ കപ്പ് തൂക്കി പിഎസ്ജി

ഞെട്ടിച്ച് അവസാന നിമിഷത്തെ തിരിച്ചുവരവ്; യുവേഫ സൂപ്പര്‍ കപ്പ് തൂക്കി പിഎസ്ജി

Recent News

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
24
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
125
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
17
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025