• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂർ ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി

ckmnews by ckmnews
November 12, 2024
in Kerala
A A
തൃശൂർ ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി
0
SHARES
214
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി. ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുൻപിൽ തിരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം.KL 51 P 4500 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കിയ കാറിൽ ആയിരുന്നു പണം കൊണ്ടുവന്നത്. രാവിലെ മുതൽ തന്നെ സ്ക്വാഡ് ഇവിടെ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഈ വാഹനവും പരിശോധനയ്ക്കായി തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും 25 ലക്ഷം രൂപ കണ്ടെടുത്തത്.ഷോർണൂർ കുളപ്പുള്ളി സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ പണത്തിന്റെ രേഖകൾ ഒന്നും വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് കാണിക്കാനായില്ല. ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമാണ് ചെറുതുരുത്തി. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുവന്നിരുന്ന കള്ളപ്പണം ആണോ ഇതെന്നാണ് പ്രധാനമായും സ്‌ക്വാഡ് പരിശോധിക്കുന്നത്.നിലവിൽ വാഹനവും പണവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം എറണാകുളത്തേക്ക് പർച്ചേസ് ആവശ്യങ്ങൾക്കായി കൊണ്ടുപോയിരുന്ന പണമാണ് ഇതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കാറിൽ ഉണ്ടായിരുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധിക്കും.

Related Posts

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ
Kerala

May 2, 2026
25
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

20
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Kerala

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

May 2, 2026
51

Crime

12
തിരഞ്ഞെടുപ്പെന്നാൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തിമത്സരമല്ല, മറുപടി പറഞ്ഞ് സമയം കളയാനില്ല: അൻവറിന് മറുപടിയുമായി റിയാസ്

5
500 രൂപ മോഷ്ടിച്ചെന്നാരോപണം, ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായി പരാതി

9
Next Post
അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രം ‘വീർ സവർക്കർ’

Recent News

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

May 2, 2026
25
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

May 2, 2026
20
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

May 2, 2026
51
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

May 2, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025