മാറഞ്ചേരി : മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കേരള സർക്കാർ മൈനോറിറ്റി ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഏകദിന കരിയർ ഗൈഡൻസ് , വ്യക്തിത്വ വികന ക്യാമ്പ് – പാസ് വേഡ്- സംഘടിപ്പിച്ചു.പി ടി എ പ്രസിഡണ്ട് ബഷീർ ഒറ്റകത്തിൻ്റെ അദ്ധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ.കെ സുബൈർ ഉദ്ഘാടനം ചെയ്തു.സി സി എം വൈ പ്രിൻസിപ്പൽ ശരത് ചന്ദ്ര ബാബു ക്യാമ്പ് വിശദീകരണം നടത്തി.ജമാലുദ്ദീൻ മാളിക്കുന്ന് , ഹിഷാം അരീക്കോട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.പ്രിൻസിപ്പാൾ ഡോ. ലൗലി എം.എസ് , എസ് എം സി ചെയർമാൻ അജിത് താഴത്തേൽ, കരിയർ ഗൈഡ് സിവി ഇബ്രാഹിം മാസ്റ്റർ , സൗഹൃദ കോഡിനേറ്റർ ബുഷറ ടീച്ചർ സിസി എം വൈ സ്റ്റാഫ് അബ്ദുൾ സലീം എന്നിവർ സംസാരിച്ചു











