ചങ്ങരംകുളം: ചങ്ങരംകുളം ചിയാന്നൂർ കോട്ടയിൽ അമ്പലത്തിന് സമീപത്ത് പുലിയെ കണ്ടെന്ന് അഭ്യൂഹം.പ്രദേശത്ത് താമസിക്കുന്ന വീട്ടമ്മയാണ് പുലിയെന്നു തോന്നിപ്പിക്കുന്ന ജീവിയെ കണ്ടത്. തുടർന്ന് നാട്ടുകാർ പ്രദേശത്ത് തിരച്ചിലാരംഭിച്ചു. ചിയാന്നൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപത്താണ് ഇന്ന് വൈകിട്ട് 7 മണിയോടെയാണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടതായി വീട്ടമ്മ പറയുന്നത്. പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്











