കുന്നംകുളം : കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു. ഇന്ന് രാവിലെ 10-45 ആയിരുന്നു. സംഭവം . എഴുത്തുപുരക്കൽ പ്രഭാകരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഗംഗ പ്രസാദാണ് ഇടഞ്ഞത്. രാവിലെ കുളിപ്പിക്കുന്നതിനിടെയിൽ ആന ഇടഞ്ഞ് ഓടുകയായിരുന്നു. തൃശ്ശൂർ കുന്നംകുളം സംസ്ഥാനപാതയിലൂടെയാണ് ആന ഇടഞ്ഞോടിയത്. ഇതോടെ തൃശ്ശൂർ കുന്നംകുളം സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു .റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കുകൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ട്. പതിനൊന്നരയോടെ എരനെല്ലൂർ പള്ളിക്ക് സമീപത്തുവെച്ച് ആനയെ തളച്ചു. വിവരമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തി.