കോഴിക്കോട് വാണിമേലിൽ തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുനിയിൽപീടികയ്ക്ക് സമീപം പീടികയുള്ളപറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. വെെകുന്നേരം 5.15 ഓടെയായിരുന്നു അപകടം.വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. ഫഹീമ വീടിന്റെ മുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. ഉടൻ ഫഹീമയെ വളയം പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ.







