16 കാരനെ പ്രലോഭിപ്പിച്ച് കടത്തി കൊണ്ട് പോയ കൊല്ലം സ്വദേശി അറസ്റ്റിൽ.
കുന്നംകുളം : കുന്നംകുളത്ത് നിന്ന് തട്ടിക്കൊണ്ട് പോയ വിദ്യാർത്ഥിയെ കുന്നംകുളം പോലീസ് കണ്ടെത്തി.സംഭവത്തില്‍ 16 കാരനെ തട്ടിക്കൊണ്ട് പോയ കൊല്ലം സ്വദേശി 40 വയസ്സുള്ള ഷെമീറിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.പോർക്കുളം ഭാഗത്ത് താമസിച്ചിരുന്ന 16 വയസുകാരനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷെമീര്‍ പ്രലോപനങ്ങള്‍ നല്‍കി കൂടെ കൊണ്ട് പോവുകയായിരുന്നു.കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് കുന്നംകുളം പോലീസ് കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ പരിശോധിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.സംഭവത്തില്‍ പിടിയിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.