നടി ഉഷ ഹസീനക്കെതിരെ മാലാ പാര്‍വതി. ഉഷ ഹസീന എഎംഎംഎയിലെ സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് മാലാ പാര്‍വതി ആരോപിച്ചു. ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകളടക്കം വണ്‍ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയെന്ന് മാലാ പാര്‍വതി ആരോപിച്ചു. തുടരെയുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു മാലാ പാര്‍വതിയുടെ ആരോപണം.
യൂട്യൂബ് ചാനല്‍ എഎംഎംഎയിലെ എല്ലാ വിവാദങ്ങളും പിന്നീട് പ്രവചിക്കാന്‍ തുടങ്ങിയെന്നും മാലാ പാര്‍വതി കുറ്റപ്പെടുത്തി. ഗ്രൂപ്പിലെ പല നിയമങ്ങളില്‍ ഒന്ന് ഗ്രൂപ്പിലെ വാര്‍ത്തകള്‍ പുറത്ത് വിടരുതെന്നതായിരുന്നുവെന്ന് മാലാ പാര്‍വതി പറഞ്ഞു. ഒരുപാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത് ഡാറ്റാ ചോര്‍ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണെന്നും എന്നാല്‍ യൂട്യൂബ് ചാനലില്‍ സ്‌ക്രീന്‍ ഷോട്ടടക്കം കണ്ടത് ഞെട്ടലുണ്ടാക്കിയെന്നും മാലാ പാര്‍വതി പറയുന്നു.