• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്ഥിരം വിസി നിയമനം: ‘സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം’; നിർദ്ദേശവുമായി സുപ്രീം കോടതി

cntv team by cntv team
July 30, 2025
in Kerala
A A
സ്ഥിരം വിസി നിയമനം: ‘സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം’; നിർദ്ദേശവുമായി സുപ്രീം കോടതി
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ സമവായ നിർദ്ദേശവുമായി സുപ്രീം കോടതി. സ്ഥിരം വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ വിസിമാർക്ക് തുടരാം. സർവകലാശാലകളിൽ രാഷ്ട്രീയം കലർത്തരുതെന്നും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ചാൻസലറുടെ അപ്പീലിൽ സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം.

സർക്കാർ നൽകുന്ന പാനലിൽ നിന്ന് നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. കേരള സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും നിലവിലെ താത്കാലിക വൈസ് ചാൻസലർമാർക്ക് തുടരാം. ഇതിനായി ചാൻസലർ പുതിയ വിജ്ഞാപനം ഇറക്കണം. സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ നടപടികൾ ഉടൻ ആരംഭിക്കണം. സ്ഥിരം വിസി നിയമനക്കാര്യത്തിൽ സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം. ഗവർണ്ണറും സർക്കാരും പരസ്പരം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗഹാർദ്ദപരമായാണ് സർക്കാരും ഗവർണ്ണറും മുന്നോട്ട് പോകേണ്ടത്.

സർക്കാരിനാണോ ഗവർണ്ണർക്കാണോ നിയമനാധികാരം എന്നതല്ല പരിഗണനാ വിഷയം. ഇത്തരം വ്യവഹാരങ്ങളാൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാകരുത്. സർവകലാശാലകളും വിദ്യാർത്ഥികളുമാണ് പ്രധാനം. രണ്ട് സർവകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തതാണ് പ്രധാന പ്രശ്‌നം. വസ്തുതകൾ പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ജസ്റ്റിസുമാരായ ജെബി പാർഡിവാല, ആർ മഹാദേവൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

സർവകലാശാലകളിൽ ഭരണ സ്തംഭനം ഉണ്ടാകരുതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിർദ്ദേശം

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
55
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
172
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
74
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
32
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
58
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
45
Next Post
21കാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

21കാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
125
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
55
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
172
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
132
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025