ചങ്ങരംകുളം:അസ്സബാഹ് ലാംഗ്വേജ് അക്കാദമി, ഇൻഡോ ജർമൻ അക്കാദമിയുമായി സഹകരിച്ചു കൊണ്ട് ജർമൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ എ അബ്ദുൽ ഹസീബ് മദനി അധ്യക്ഷത വഹിച്ചു. അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് സെക്രട്ടറി വി മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം നിർവഹിച്ചു. ആഗസ്റ്റിൽ ജർമൻ ഭാഷാ പഠന ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി എ അഫ്ദലുൽ ഉലമ പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി അസ്സബാഹിൻ്റെ യശസ്സുയർത്തിയ എം ജാസ്മിനെ ചടങ്ങിൽ ആദരിച്ചു, റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ പി പി എം അഷറഫ് ഉപഹാര സമർപ്പണം നടത്തി. ഇൻഡോ ജർമൻ അക്കാഡമി പ്രിൻസിപ്പൽ അബു സാലിഹ് മൊമെന്റോ നൽകി. തുടർന്നു നടന്ന ജർമൻ ഓറിയന്റേഷൻ പ്രോഗ്രാമിൽ ഇൻഡോ ജർമൻ അക്കാദമി ഡയറക്ടർ എം എ അഷ്റഫ് ജർമൻ ഭാഷാ പഠനത്തിനുശേഷമുള്ള വിവിധ സാധ്യതകളെ കുറിച്ച് വിശദമായ അവതരണം നടത്തി.ഇൻഡോ ജർമൻ അക്കാദമിക് കോഡിനേറ്ററും ഡയറക്ടറുമായ സലീം കെ വി ചടങ്ങിൽ പങ്കെടുത്തു.അസ്സബാഹ് ട്രസ്റ്റ് ജനറൽ സെക്രട്ടറി കുഞ്ഞി മുഹമ്മദ് പന്താവൂർ,അസ്സബാഹ് അറബിക് കോളേജ് പ്രസിഡൻ്റ് എം വി ബഷീർ പള്ളിക്കര, പി ഐ മുജീബ്,ഗൾഫ് പ്രതിനിധികളായ എം കെ നസീർ , റഫീഖ് എറവറാംകുന്ന്,ഡോ: വസീം തുടങ്ങിയവർ പ്രഭാഷണം നടത്തി.അസ്സബാഹ് അറബിക് കോളേജ് സെക്രട്ടറി
കെ ഹമീദ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യാസിർ അൻസാരി നന്ദിയും പറഞ്ഞു.