• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അനധികൃത സ്പാകൾക്കെതിരേ നടപടി, ക്രോസ് മസാജും അനാശാസ്യവും വേണ്ടെന്ന് മേയർ; ‘സ്പർശൻ’ സ്പാ അടപ്പിച്ചു

ckmnews by ckmnews
February 9, 2026
in UPDATES
A A
അനധികൃത സ്പാകൾക്കെതിരേ നടപടി, ക്രോസ് മസാജും അനാശാസ്യവും വേണ്ടെന്ന് മേയർ; ‘സ്പർശൻ’ സ്പാ അടപ്പിച്ചു
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തലസ്ഥാനത്തെ സ്പാകളിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾക്കെതിരേ നടപടി ഉണ്ടാവുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചതിനുപിന്നാലെ സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന സ്പാ, കോർപ്പറേഷൻ അധികൃതർ അടപ്പിച്ചു. സെക്രട്ടേറിയറ്റിന്‌ എതിർവശത്ത് പ്രവർത്തിച്ചിരുന്ന ‘സ്പർശൻ’ എന്ന സ്പായാണ് അടപ്പിച്ചത്.

സ്പായിൽ ജോലിതേടിയെത്തിയ യുവതിക്കു നേരേ മോശം പെരുമാറ്റം ഉണ്ടായതായി മേയർതന്നെയാണ് ഞായറാഴ്ച രാവിെല പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. തുടർന്ന് വൈകീട്ടോടെ കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.

തിരുവല്ലയിൽ സ്പാ ജീവനക്കാരിക്കു നേരേയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ സ്പാകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും സ്പാ ലൈസൻസിന്റെ മറവിൽ ഒരുവിധത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്താൻ അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കിയിരുന്നു. സ്പാ കേന്ദ്രങ്ങളുടെ മറവിൽ ക്രോസ് മസാജും(സ്ത്രീകൾ പുരുഷൻമാർക്കും പുരുഷന്മാർ സ്ത്രീകൾക്കും മസാജ് ചെയ്യുന്ന രീതി) മറ്റ്‌ അനാശാസ്യപ്രവർത്തനങ്ങളും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പരിശോധനകൾ നടത്താൻ തീരുമാനിച്ചതെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.

നഗരത്തിൽ 200ലധികം സ്പാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കൃത്യമായ കണക്കെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട്. സ്പാ സെന്ററുകളിൽ അംഗീകൃത മസാജറും ഡോക്‌ടറും വേണമെന്നാണ് നിബന്ധന.

ചില പോലീസുകാർക്ക് സ്പാ മാഫിയകളുമായി ബന്ധവുമുണ്ട്. ഡോക്ടർമാരുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന അനധികൃത മസാജിങ് കേന്ദ്രങ്ങൾ കണ്ടെത്തിയാൽ ഇത്തരം ഡോക്ടർമാരെക്കുറിച്ചുള്ള വിവരങ്ങൾ മെഡിക്കൽ കൗൺസിലിനെ അറിയിക്കുമെന്നും മേയർ പറഞ്ഞു.
തട്ടിക്കൂട്ട് സ്പാകളുടെ മറവിൽ ലഹരിക്കടത്ത്, ഹണിട്രാപ്പ് തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു. സ്പാകളിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോകൾ ചിത്രീകരിക്കുന്ന സംഭവങ്ങളുമുണ്ട്. എന്നാൽ, നാണക്കേടു കാരണം പലരും ഇത് പുറത്തുപറയാനോ പോലീസിൽ പരാതി നൽകാനോ തയ്യാറല്ല

Related Posts

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ
UPDATES

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
821
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും
UPDATES

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
52
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
496
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു
UPDATES

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
36
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ
UPDATES

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
57
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ
UPDATES

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
102
Next Post
ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കടുത്ത നടപടികൾ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയ‍ർ; സ്പാകൾക്ക് അനുമതികൾ പരിശോധിക്കും

ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കടുത്ത നടപടികൾ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയ‍ർ; സ്പാകൾക്ക് അനുമതികൾ പരിശോധിക്കും

Recent News

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
821
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
52
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
496
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025