• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

cntv team by cntv team
June 18, 2026
in Kerala, Politics
A A
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ‘പിഎം ശ്രീ’യുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി കെ.എം. ഷാജി. പ്രതിപക്ഷത്തായിരുന്നപ്പോൾ, പിഎം ശ്രീ പദ്ധതി സി.പി.എമ്മും ആർ.എസ്.എസും തമ്മിലുണ്ടാക്കിയ ഒരു ‘ഡീൽ’ ആണെന്നായിരുന്നു ഷാജിയുടെ ആരോപണം. എന്നാൽ മന്ത്രിസ്ഥാനത്തെത്തിയപ്പോൾ, കഴിഞ്ഞ സർക്കാർ എടുത്ത ഒരു സമീപനത്തിൽ നിന്നും പെട്ടെന്ന് മാറിനിൽക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പിഎം ശ്രീ പദ്ധതി വലിച്ചു ചവറ്റുകൊട്ടയിലെറിയുമെന്ന് മുൻപ് ഷാജി പ്രസംഗിച്ചിരുന്നു. എന്നാൽ, നിലവിൽ താനൊരു ഉത്തരവാദിത്വപ്പെട്ട മന്ത്രിയാണെന്നും മുൻ സർക്കാർ എടുത്ത തീരുമാനങ്ങളിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കേന്ദ്ര ഫണ്ട് പൂർണമായി വേണ്ടെന്ന് വെക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

‘അറബിക്കടലിൽ എറിയും’ എന്ന തന്റെ പഴയ പ്രസ്താവന കേവലം ഒരു രാഷ്ട്രീയ പ്രയോഗം മാത്രമാണ്. ഒരു രാഷ്ട്രീയ പ്രസംഗത്തിൽ പദ്ധതിയെ എതിർക്കുന്നു എന്ന് കാണിക്കാനാണ് അത്തരം വാചകങ്ങൾ ഉപയോഗിച്ചത്. അത് പുസ്തകങ്ങൾ കൊണ്ടുപോയി കടലിൽ എറിയുക എന്നല്ല അർത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ നയം ഈ പദ്ധതിയിലൂടെ വിദ്യാലയങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവിധ സംഘടനകൾ യോഗം ചേർന്ന് സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനം ഉന്നയിച്ചു. ആശയപരമായ കടന്നുകയറ്റത്തെ കാരണവശാലും അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ ഒരു ഉപസമിതിയെ സർക്കാർ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം ഈ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക.

Related Posts

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
7
റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി
Kerala

റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി

September 25, 2026
66
ഗ്യാനേഷ് ഉടൻ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, തുടക്കം മുംബൈയിൽ- സിജെപി
Kerala

ഗ്യാനേഷ് ഉടൻ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, തുടക്കം മുംബൈയിൽ- സിജെപി

September 25, 2026
27
ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ
Kerala

ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

September 25, 2026
52
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

September 25, 2026
106
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

September 25, 2026
62
Next Post
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Recent News

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
7
റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി

റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി

September 25, 2026
66
ഗ്യാനേഷ് ഉടൻ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, തുടക്കം മുംബൈയിൽ- സിജെപി

ഗ്യാനേഷ് ഉടൻ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, തുടക്കം മുംബൈയിൽ- സിജെപി

September 25, 2026
27
ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

September 25, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025