• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വർണക്കൊള്ള; പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹെെക്കോടതി നിർദേശം, കൊടിമരത്തിൽ പ്രത്യേക അന്വേഷണം

cntv team by cntv team
February 9, 2026
in Kerala
A A
ശബരിമല സ്വർണക്കൊള്ള; പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹെെക്കോടതി നിർദേശം, കൊടിമരത്തിൽ  പ്രത്യേക  അന്വേഷണം
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ശബരിമല സ്വർണപാളിയിലെ സാമ്പിളുകൾ വീണ്ടും ശേഖരിച്ച് പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹെെക്കോടതി നിർദേശം നൽകി. വിഎസ്‌എസ്‌സിയിലായിരുന്നു സാമ്പിളുകൾ ആദ്യം പരിശോധനയ്ക്കായി അയച്ചത്. മറ്റൊരു ഏജൻസിയിൽ കൂടി പരിശോധന നടത്തണമെന്ന് എസ്ഐടി ഹെെക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ ഹെെക്കോടതി അംഗീകരിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയോ, എത്രമാത്രം സ്വർണം ഇപ്പോൾ പാളിയിലുണ്ട് എന്നിവയാണ് പരിശോധിക്കുന്നത്.അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി ചില നിർദേശങ്ങളും നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചില സാക്ഷികളെ കോടതി വിസ്തരിച്ചു. ശബരിമലയിലെ കൊടിമരത്തിലും പ്രത്യേക അന്വേഷണം നടത്തും. കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും.ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോ‌ർട്ടും എസ്ഐടി നൽകിയിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായി വിഎസ്‌എസ്‌സിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് പാളികളുടെ സാമ്പിളുകൾ വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചത്.സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിച്ചതാണോ എന്നതിലാണ് വിഎസ്‌എസ്‌സിയുടെ റിപ്പോർട്ടിൽ ആശയക്കുഴപ്പമുണ്ടായത്. കൃത്യമായ ഉത്തരം വിഎസ്‌എസ്‌സിയുടെ റിപ്പോർട്ടിലുമില്ല. 1998ൽ മെർക്കുറി ഉപയോഗിച്ചാണ് യുബി ഗ്രൂപ്പ് ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണം പൊതിഞ്ഞത്. എന്നാൽ ചില പാളികളിൽ മാത്രം മെർക്കുറിയുടെ അംശം തീരെ കാണുന്നില്ലെന്നാണ് പരിശോധനാ റിപ്പോർട്ട്. മാസപൂജയ്ക്കായി അടുത്ത ആഴ്ച നട തുറന്നശേഷം സാമ്പിൾ ശേഖരിക്കാനാണ് തീരുമാനമെന്നാണ് വിവരം.

Related Posts

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും
Kerala

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

February 9, 2026
2
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം
Kerala

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

February 9, 2026
0
റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ
Kerala

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

February 9, 2026
8
‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും
Kerala

‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും

February 9, 2026
45
പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും
Kerala

പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും

February 9, 2026
33
ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി
Kerala

ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി

February 9, 2026
42
Next Post
‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും

‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും

Recent News

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

February 9, 2026
2
പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ

പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ

February 9, 2026
0
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

February 9, 2026
0
റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

February 9, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025