• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും

cntv team by cntv team
February 9, 2026
in Kerala
A A
‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും
0
SHARES
103
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: കവി സച്ചിദാനന്ദനു പിന്നാലെ സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. ഭരണമാറ്റം ആവശ്യമാണെന്ന് അവർ പറഞ്ഞു. എല്ലാ ഭരണവർഗങ്ങൾക്കും ആവശ്യം വർഗീയശക്തികളെയും മതശക്തികളെയുമാണ്. അവരെ കൂട്ടുപിടിച്ചുകൊണ്ടാണ് ജനാധിപത്യ മതേതര ഇന്ത്യ എന്ന സങ്കൽപത്തെ ഈ ഭരണവർഗങ്ങൾ തകർത്തുകൊണ്ടിരിക്കുന്നത്. നിശ്ചയമായും ഒരു ഭരണമാറ്റം ആവശ്യമാണ്, അവർ പറഞ്ഞു.അധികാരം നിലനിർത്താൻ ഏത് പിശാചിന്റെയും കൂടെ കൂടുമെന്ന് പറഞ്ഞൊരു പാരമ്പര്യമുണ്ട് ഇടതുപക്ഷത്തിനെന്നും സാറാ ജോസഫ് പറഞ്ഞു. ലീഗിനെ കൂടെ കൂട്ടിയത് അങ്ങനെയാണ്. മതങ്ങളെയും വർഗീയശക്തികളെയും കൂട്ടുപിടിക്കുന്നതാണ് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നത്. അധികാരമാണ് അവർക്ക് മുഖ്യം, ജനാധിപത്യമല്ല. ഒന്ന് പ്രതിപക്ഷത്തിരിക്കുന്നത് ഭരണവർഗത്തിന് നല്ലതാണ്.പിണറായി വിജയൻ എന്ത് സംഭാവന ചെയ്തുവെന്ന് അവർ വിലയിരുത്തട്ടെ. ഭരണാധികാരത്തിലേക്ക് വന്നത് ഇടതുപക്ഷ പാർട്ടിയാണ്, പിണറായി വിജയനല്ല. എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും നശിക്കുന്നത് അതിന്റെ ഏകാധിപത്യ സ്വഭാവത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്. പാർട്ടിയിൽനിന്ന് വിട്ട് ഒരൊറ്റ വ്യക്തി ഏകാധിപത്യത്തിലേക്ക് പോകുന്നു. അതുകൊണ്ടുതന്നെ പാർട്ടിയുടെ നാശവും അങ്ങനെയാണ് സംഭവിക്കുന്നത്, സാറാ ജോസഫ് പറഞ്ഞു.തുടർഭരണം പാർട്ടിയെ നശിപ്പിക്കുമെന്നും തുടർച്ചയായ ഭരണത്തേക്കാൾ ജനാധിപത്യത്തിന് ഗുണകരമാകുക മാറിമാറിയുള്ള ഭരണമാണെന്നും കവി സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഈ സന്ദർഭത്തിലാണ് സമാന പ്രതികരണവുമായി സാറാ ജോസഫും രംഗത്തെത്തിയത്. പൊതുവേ ഇടതുപക്ഷ സഹയാത്രികരായി കരുതപ്പെടുന്ന എഴുത്തുകാരാണ് ഇരുവരും എന്നതാണ് ഈ പ്രതികരണങ്ങളെ ശ്രദ്ധേയമാക്കുന്നത്.

Related Posts

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ
Kerala

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

June 4, 2026
93
ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം
Kerala

ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

June 4, 2026
227
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
Kerala

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

June 4, 2026
39
മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
Kerala

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

June 4, 2026
125
കേരള-തമിഴ്‌നാട് അതിർത്തിയിൽ കാഞ്ഞിരംപാറ സ്വദേശിയെ കാട്ടാന കുത്തിക്കൊന്നു
Kerala

കേരള-തമിഴ്‌നാട് അതിർത്തിയിൽ കാഞ്ഞിരംപാറ സ്വദേശിയെ കാട്ടാന കുത്തിക്കൊന്നു

June 4, 2026
46
വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്
Kerala

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

June 4, 2026
258
Next Post
റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

Recent News

എംഎല്‍എയുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ താഴെ വീണ് കേടായി’ലിയ സഹറയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോൺ സമ്മാനിച്ച് വിഎസ് ജോയ്

എംഎല്‍എയുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ താഴെ വീണ് കേടായി’ലിയ സഹറയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോൺ സമ്മാനിച്ച് വിഎസ് ജോയ്

June 4, 2026
99
ഓപ്പറേഷൻ “തൂഫാൻ ” പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനെ പിടികൂടി.

ഓപ്പറേഷൻ “തൂഫാൻ ” പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനെ പിടികൂടി.

June 4, 2026
34
അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന്; യുവാവ് പിടിയിൽ

അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന്; യുവാവ് പിടിയിൽ

June 4, 2026
23
കൊച്ചിയിൽ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’; വ്യാപക റെയ്ഡ്, 36 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി

കൊച്ചിയിൽ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’; വ്യാപക റെയ്ഡ്, 36 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി

June 4, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025