• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും

cntv team by cntv team
February 9, 2026
in Kerala
A A
പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മദ്യോത്പാദന കമ്പനിയായ മലബാർ ഡിസ്റ്റിലറീസിൽ മദ്യനിർമാണത്തിനുള്ള ബ്രാൻഡ് രജിസ്‌ട്രേഷൻ നടപടി അന്തിമഘട്ടത്തിൽ. ഇതോടൊപ്പം എക്‌സൈസ് അനുമതിയും ഉടൻ ലഭ്യമാകുമെന്ന് ബിവറേജസ് കോർപറേഷൻ അധികൃതർ പറഞ്ഞു.തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ നിർമിക്കുന്ന വിലകുറഞ്ഞ ഇന്ത്യൻനിർമിത വിദേശമദ്യമാണ് (ഐ.എം.എഫ്.എൽ.) ‘ജവാൻ’ ബ്രാൻഡി. ഇതിന്റെ ചുവടുപിടിച്ചാണ് ബിവറേജസ് കോർപറേഷനുകീഴിൽ വിലകുറഞ്ഞ പുതിയ ബ്രാൻഡ് മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാനൊരുങ്ങുന്നത്. മദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്‌കോ പരസ്യം വിവാദമായിരുന്നു. ഇതിൽ ഹൈക്കോടതി ഇടപെട്ടതോടെ പേരിടാൻ കോടതിയുടെ അനുമതി വേണമെന്ന സ്ഥിതിയായി.പൊതുജനങ്ങളിൽനിന്ന് ലഭിച്ച പതിനായിരത്തിലേറെ പേരുകളിൽനിന്ന് നൂറെണ്ണം ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തു. ഇതിൽ ഏതാനുംപേരുകൾ കഴിഞ്ഞദിവസം ചേർന്ന ബെവ്‌കോ ഡയറക്ടർബോർഡ് അന്തിമപരിഗണനയ്ക്കെടുത്തു. പേരുനിശ്ചയിച്ച് ബ്രാൻഡ് രജിസ്‌ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.മദ്യനിർമാണത്തിനുള്ള ബ്ലൻഡിങ് യൂണിറ്റ് കെട്ടിടത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കയാണ്. 21-നകം പൂർത്തിയാക്കാനായി രാപകൽ ജോലിനടക്കുന്നുണ്ട്. ഡിസ്റ്റിലറിക്കാവശ്യമായ യന്ത്രങ്ങൾ ആഴ്ചകൾക്കുമുമ്പേ എത്തി. എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ (ഇ.എൻ.എ.), വെള്ളം, ബ്ലൻഡിങ് നടത്തിയ മദ്യം എന്നിവയ്ക്കുള്ള സംഭരണികളും തയ്യാറാണ്. മൂന്ന് ലൈൻ ബ്ലൻഡിങ് യൂണിറ്റിന്റെ പൂർണതോതിലുള്ള പ്രതിദിന മദ്യോത്പാദനശേഷി 13,500 കെയ്‌സ് ആണ്.പൂട്ടിയ മേനോൻപാറ സഹകരണ പഞ്ചസാരഫാക്ടറിക്ക് (ചിക്കോപ്‌സ്) ഉണ്ടായിരുന്ന 4.47 കോടിയുടെ പ്രോവിഡന്റ് ഫണ്ട് കുടിശ്ശിക അടയ്ക്കാൻ മലബാർ ഡിസ്റ്റിലറീസ് മാനേജുമെന്റ് തയ്യാറെടുത്തെങ്കിലും കണക്കിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ഇ.പി.എഫ്.ഒ. തുക സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ആദ്യഗഡു 1.61 കോടി അടച്ചശേഷമാണിത്. ബാക്കികൂടി അടച്ചാലോ 2015-ൽ ഇ.പി.എഫ്.ഒ. കണ്ടുകെട്ടിയ ചിക്കോപ്‌സിന്റെ ഭൂമി ബാധ്യതതീർത്ത് തിരിച്ചെടുക്കാനാവൂ.

Related Posts

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിക്കുന്നു, പലരും നാട്ടിലില്ല
Kerala

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിക്കുന്നു, പലരും നാട്ടിലില്ല

April 3, 2026
35
പ്രീപോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
Kerala

പ്രീപോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

April 3, 2026
63
‘പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം’; പള്ളി വികാരിക്കെതിരെ പോക്സോ കേസ്
Kerala

‘പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം’; പള്ളി വികാരിക്കെതിരെ പോക്സോ കേസ്

April 3, 2026
109
പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം
Kerala

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം

April 3, 2026
92
വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം
Kerala

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം

April 3, 2026
77
ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്
Kerala

ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

April 3, 2026
180
Next Post
ശബരിമല സ്വർണക്കൊള്ള; പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹെെക്കോടതി നിർദേശം, കൊടിമരത്തിൽ  പ്രത്യേക  അന്വേഷണം

ശബരിമല സ്വർണക്കൊള്ള; പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹെെക്കോടതി നിർദേശം, കൊടിമരത്തിൽ പ്രത്യേക അന്വേഷണം

Recent News

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

April 4, 2026
1
ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു

April 4, 2026
3
ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

April 3, 2026
130
ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി

ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി

April 3, 2026
116
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025