• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

മകള്‍ അതിസുന്ദരി; തന്‍റേതല്ലെന്ന് പിതാവ്; ഡിഎന്‍എ ടെസ്റ്റ്; വന്‍ ട്വിസ്റ്റ്

ckmnews by ckmnews
November 10, 2024
in International
A A
മകള്‍ അതിസുന്ദരി; തന്‍റേതല്ലെന്ന് പിതാവ്; ഡിഎന്‍എ ടെസ്റ്റ്; വന്‍ ട്വിസ്റ്റ്
0
SHARES
2.7k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മകളുടെ സൗന്ദര്യത്തില്‍ ആശങ്കപ്പെട്ട് ഡിഎന്‍എ ടെസ്റ്റ് പരിശോധന നടത്തി പിതാവ്. മകള്‍ക്ക് തന്നോടോ ഭാര്യയോടോ സാമ്യമില്ലെന്ന തോന്നലാണ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. പരിശോധനയില്‍ യുവാവല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. പിന്നാലെ യുവാവിന്‍റെ ഭാര്യ വീടുവിട്ടിറങ്ങി. എന്നാല്‍ പിന്നീട് സംഭവിച്ചതാകട്ടെ സിനിമയെ വെല്ലും ട്വിസ്റ്റ്.

സംഭവത്തെ കുറിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതിങ്ങനെ… കൗമാരപ്രായത്തിലെത്തിയ തന്‍റെ മകള്‍ നാള്‍ക്കുനാള്‍ അതീവ സുന്ദരിയായി വരുന്നതാണ് പിതാവില്‍ സംശയം ജനിപ്പിച്ചത്. ഇതിനെചൊല്ലി ഭാര്യയുമായി മദ്യപിച്ചെത്തിയ യുവാവ് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഒരു രാത്രി, മദ്യപിച്ച ശേഷം, ഡിഎൻഎ പരിശോധനാ ഫലവുമായി ഭാര്യയു‍ടെ മുന്നിലെത്തുകയും അവിഹിതബന്ധം ആരോപിക്കുകയും ചെയ്തു. ഭര്‍ത്താവിന്‍റെ സംശയരോഗം വര്‍ധിച്ചപ്പോള്‍ സഹികെട്ട് ഭാര്യ മകളുമായി വീടുവിട്ടിറങ്ങി. താമസ സ്ഥലം മാറിയതോടെ യുവതിക്ക് മകളുടെ സ്കൂളും മാറേണ്ടി വന്നു. പുതിയ സ്കൂളിലെത്തിയ പെണ്‍കുട്ടി അവിടെയുള്ള മറ്റൊരു പെണ്‍കുട്ടിയുമായി പെട്ടെന്നു തന്നെ ചങ്ങാത്തത്തിലായി. ആശ്ചര്യമെന്നു പറയട്ടെ, ഇരുവരുടേയും ജനനതീയ്യതിയും ഒന്നുതന്നെയായിരുന്നു. പിന്നാലെ പെണ്‍കുട്ടി തന്‍റെ കൂട്ടുകാരിയെ വീട്ടിലെ ജന്മദിനാഘോഷത്തിലേക്ക് ക്ഷണിച്ചു. അന്ന് വീട്ടിലെത്തിയ തന്‍റെ മകളുടെ കൂട്ടുകാരിയെ കണ്ട് കുട്ടിയുടെ മാതാവ് അമ്പരന്നു. ആസാധാരണമായ സാദൃശ്യമാണ് പെണ്‍കുട്ടിക്ക് ദമ്പതികളുടെ ഇളയ മകളുമായി ഉണ്ടായിരുന്നത്. സംശയം തോന്നിയ യുവതി പെൺകുട്ടിയുടെ കുടുംബത്തിനോടുമായി സംസാരിച്ച് ‍ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു.

ഈ പരിശോധനയാണ് ആശുപത്രിയുടെ അനാസ്ഥയിലേക്ക് വെളിച്ചം വീശിയത്. രണ്ട് പെൺകുട്ടികളും ജനിച്ചപ്പോൾ തന്നെ മാറിപ്പോയതാണെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായി. പരസ്പരം സംസാരിച്ച് സമവായത്തിലെത്തിയ ഇരുകുടുംബങ്ങളും ഇപ്പോള്‍ പതിവായി ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്. അതേസമയം, ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. വിയറ്റ്നാമീസ് മാധ്യമമായ ഡോക്നാൻ റിപ്പോർട്ട് ചെയ്ത വാര്‍ത്ത ചൂടേറിയ ഓൺലൈൻ ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. കൊറിയൻ ടിവി സീരിയലായ ‘ഓട്ടം ഇൻ മൈ ഹാർട്ടി’ലെ ട്വിസ്റ്റുകൾ പോലെ സിനിമയെ വെല്ലുന്നതാണ് സംഭവമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം, വെറുതേ ഡിഎൻഎ പരിശോധന നടത്തുന്നത് അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
417
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
138
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
വിനാശം വിതച്ച് കാലാവസ്ഥ; പൊലിഞ്ഞത് 550 ജീവന്‍; നട്ടംതിരിഞ്ഞ് കേരളം..

വിനാശം വിതച്ച് കാലാവസ്ഥ; പൊലിഞ്ഞത് 550 ജീവന്‍; നട്ടംതിരിഞ്ഞ് കേരളം..

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025