2025 ആദ്യ പകുതിയിൽ അബുദാബി വിമാനത്താവളങ്ങൾ 15.8 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്‌തതായി റിപ്പോർട്ട്. 2024 നെ അപേക്ഷിച്ച് 13.1% വർധനവാണിത്. പുതിയ റൂട്ടുകളും കാർഗോ വളർച്ചയും എമിറേറ്റിനെ ആഗോള വ്യോമയാന ഹബ്ബാക്കി മാറ്റിയതായി അധികൃതർ വ്യക്തമാക്കി.
ജനുവരി 1 മുതൽ ജൂൺ 30 വരെ അബുദാബി വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷത്തെ ആദ്യ പകുതിയിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, സർ ബാനി യാസ് വിമാനത്താവളം, ഡെൽമ വിമാനത്താവളം എന്നിവ 15.8 ദശലക്ഷത്തിലധികം യാത്രക്കാരെ വിമാനത്താവളങ്ങൾ സ്വാഗതം ചെയ്തതയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുൻ വർഷത്തെ അപേക്ഷിച്ച് 13.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഈ കണക്കുകൾ അബുദാബിയുടെ ആഗോള യാത്രാ കേന്ദ്രമെന്ന നിലയിലുള്ള പ്രാധാന്യമായാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈ വളർച്ചയ്ക്ക് പിന്നിൽ നിരവധി ഘടകങ്ങളുണ്ടെന്നും അവകാശപ്പെടുന്നു. അതിൽ പ്രധാനപ്പെട്ടത് പുതിയതും നവീകരിച്ചതുമായ വിമാനത്താവള സൗകര്യങ്ങൾ യാത്രക്കാരെ ആകർഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു എന്നതാണ് വ്യക്തമാകുന്നത്.