• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തി;യുവാവിന് കുത്തേറ്റ സംഭവത്തിൽ 23കാരി അറസ്റ്റിൽ

ckmnews by ckmnews
November 10, 2024
in UPDATES
A A
ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തി;യുവാവിന് കുത്തേറ്റ സംഭവത്തിൽ 23കാരി അറസ്റ്റിൽ
0
SHARES
705
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേൽപിച്ച കേസിൽ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (ലച്ചു–23) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. പ്രതികളുടെ നിർദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹ മുങ്ങി.

ഏറത്തെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് സ്നേഹയെ പിടികൂടിയത്. സ്നേഹ അ‍ഞ്ചാം പ്രതിയാണ്. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ. നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയിൽ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോൾ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.

ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ–വെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. വ്യാഴം രാത്രി 10.30ന് ആയിരുന്നു സംഭവം. ഹൃദയത്തിലേറ്റ പരുക്കിനെ തുടർന്നു ഷിജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്നേഹയെ കോടതിയിൽ ഹാജരാക്കി. എസ്എച്ച്ഒ എസ്.വിമലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Posts

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ
UPDATES

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
46
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
UPDATES

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
31
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി
UPDATES

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
72
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ
UPDATES

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
945
‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
UPDATES

‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

June 14, 2026
45
‘വരവറിയിച്ച് ഓസീസ്’; പ്രതിരോധ കോട്ട തീർത്ത തുർക്കിയെ വീഴ്ത്തി ഓസ്ട്രേലിയ
UPDATES

‘വരവറിയിച്ച് ഓസീസ്’; പ്രതിരോധ കോട്ട തീർത്ത തുർക്കിയെ വീഴ്ത്തി ഓസ്ട്രേലിയ

June 14, 2026
19
Next Post
ഒട്ടിയ കവിൾ, ക്ഷീണിച്ച് അവശയായി സുനിത; ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് നാസ;പുതിയ ചിത്രങ്ങൾ

ഒട്ടിയ കവിൾ, ക്ഷീണിച്ച് അവശയായി സുനിത; ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് നാസ;പുതിയ ചിത്രങ്ങൾ

Recent News

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
46
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
31
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
72
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
945
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025