ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നാസ. എല്ലാ ബഹിരാകാശയാത്രികരും സുഖമായിരിക്കുന്നുവെന്നും പതിവായി മെഡിക്കൽ പരിശോധന നടത്താറുണ്ടെന്നും നാസാ വക്താവ് ജിമി റസ്സൽ ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
ബഹിരാകാശ നിലയത്തിലെ ദീർഘമായ താമസം സുനിത വില്യംസിന്റെ ആരോഗ്യം മോശമാക്കിയെന്ന് മാദ്ധ്യമ വാർത്തകൾക്കിടെയാണ് നാസയുടെ പ്രസ്താവന.
അതാസമയം, ബഹിരാകാശ നിലയത്തില്‍ നിന്നും അടുത്തിടെ പുറത്ത് വന്ന ചിത്രത്തിൽ സുനിത വില്യംസ് ക്ഷീണിതയായാണ് കാണപ്പെട്ടത്. കവിളുകൾ ഒട്ടി ശരീരം വല്ലാതെ മെലിഞ്ഞ സുനിതയാണ് ചിത്രത്തിലുള്ളത്. സുനിത വില്യസും ബച്ച് വില്‍മോറും പിസ തയ്യാറാക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
ചിത്രം കാണുമ്പോള്‍ സുനിത വില്യംസിന് കലോറി അപര്യാപ്തതയുണ്ടെന്ന് തോന്നുന്നതായി ശ്വാസകോശരോഗ വിദഗ്‌ദ്ധന്‍ ഡോ. വിനയ് ഗുപ്ത പറഞ്ഞു. വളരെയധികം ഉയരത്തില്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന സ്വാഭാവിക സമ്മര്‍ദങ്ങളുടെ ഫലമാണ് മാറ്റം. ശരീരഭാരം നഷ്ടമാവുന്നതിന്റെ സ്വാഭാവിക ലക്ഷണമാണ് കവിളുകള്‍ കുഴിയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
ജൂൺ അഞ്ചിനാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്. . ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ തകരാർ മൂലം തിരിച്ച് വരവ് മുടങ്ങി. സുനിതയ്‌ക്കും ബുച്ച് വില്‍മറിനും ഫെബ്രുവരിയിലേ തിരിച്ചുവരാനാകുള്ളുവെന്ന് നാസ അറിയിച്ചിരുന്നു.