• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സുപ്രീം കോടതിയില്‍ ഒബിസി, എസ് സി/എസ്ടി വിഭാഗങ്ങൾക്ക് നേരിട്ടുള്ള നിയമനങ്ങളില്‍ സംവരണം; സാമ്പത്തിക പിന്നാക്കത്തെ ഒഴിവാക്കി

cntv team by cntv team
July 7, 2025
in National
A A
സുപ്രീം കോടതിയില്‍ ഒബിസി, എസ് സി/എസ്ടി വിഭാഗങ്ങൾക്ക് നേരിട്ടുള്ള നിയമനങ്ങളില്‍ സംവരണം; സാമ്പത്തിക പിന്നാക്കത്തെ ഒഴിവാക്കി
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കൊപ്പം മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും(ഒബിസി)സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി സ്റ്റാഫ് റിക്രൂട്ടമെന്റ് നിയമങ്ങളില്‍ ഭേദഗതി വരുത്തി.ദളിത് വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ രണ്ടാമത്തെ ചീഫ് ജസ്റ്റിസായ ബിആര്‍ ഗവായിയാണ് സുപ്രീം കോടതിയുടെ ജുഡീഷ്യല്‍ ഇതര സ്റ്റാഫ് ജോലികളില്‍ സംവരണം ഏർപ്പെടുത്തിയത്. ശാരീകമായി വെല്ലുവിളി നേരിടുന്നവര്‍ക്കും മുന്‍ സൈനികര്‍ക്കും സ്വാതന്ത്രസമരസേനാനികളുടെ ആശ്രിതര്‍ക്കും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1961ലെ സുപ്രീം കോര്‍ട്ട് ഓഫീസേഴ്‌സ് ആന്‍ഡ് സെര്‍വന്റ്‌സ് ചട്ടങ്ങളിലെ റൂള്‍4എ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍146(2) പ്രകാരം ചീഫ് ജസ്റ്റിസ് ഗവായിയാണ് നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനമെടുത്തത്. അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള(ഇഡബ്ല്യുഎസ്) സംവരണം ഒഴിവാക്കി. 2019ലെ ഭരണഘടനയുടെ 103ാം ഭേദഗതി നിയമത്തിലൂടെയാണ് പാര്‍ലമെന്റ് സാമ്പത്തികമായി ദുര്‍ബല വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തിയത്.ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശപ്രകാരം ഭേദഗതി ചെയ്ത നിയമത്തിലെ ചട്ടം 4എ ജൂലൈ 3ന് പുറപ്പെടുവിച്ച വിജ്ഞാപത്തിലൂടെ ഗസ്റ്റില്‍ പ്രസിദ്ധീകരിച്ചു.”പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍, മുന്‍ സൈനികര്‍, സ്വാതന്ത്രസമര സേനാനികളുടെ ആശ്രിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുള്ള വിവിധ വിഭാഗങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുള്ള തസ്തികയ്ക്ക് അനുസൃതമായ ശമ്പള സ്‌കെയിലിലുള്ള തസ്തികകളുടെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍, ഉത്തരവുകള്‍, അറിയിപ്പുകള്‍ എന്നിവ അനുസരിച്ച് മാറ്റമുണ്ടാകും. ചീഫ് ജസ്റ്റിസ് കാലാകാലങ്ങളില്‍ വരുത്തിയേക്കാവുന്ന പരിഷ്‌കരണങ്ങള്‍, വ്യത്യാസങ്ങള്‍ അല്ലെങ്കില്‍ ഒഴിവാക്കലുകള്‍ എന്നിവയ്ക്ക് ഇത് വിധേയമായിരിക്കും,” വിജ്ഞാപനത്തില്‍ പറയുന്നു.103ാമത് ഭരണഘടന ഭേദഗതി നിയമം പ്രകാരം സര്‍ക്കാര്‍ ജോലികളിലും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനായി ആര്‍ട്ടിക്കിള്‍ 15(6), 16(6) എന്നിവ പാർലമെന്റ് അവതരിപ്പിച്ചത്. 2019 ജനുവരി 12ന് ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇഡബ്ല്യുഎസ് ക്വോട്ടയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 20ല്‍പരം ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 1992ലെ ഇന്ദ്ര സാഹ്നി വിധിന്യായത്തില്‍ സുപ്രീം കോടതി ഏര്‍പ്പെടുത്തിയ 50 ശതമാനം പരിധി ഇത് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും സമര്‍പ്പിച്ചത്.2022 നവംബര്‍ ഏഴിന് അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇഡബ്ല്യുഎസ് സംവരണം സാധുവാണെന്ന് വിധിച്ചിരുന്നു. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേരാണ് സംവരണം സാധുവാണെന്ന നിലപാടെടുത്തത്. 2022 ഡിസംബര്‍ ആറിന് സൊസൈറ്റി ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ബാക്ക് വേര്‍ഡ് കമ്യൂണിറ്റിസ് എന്ന എന്‍ജിഒ നവംബര്‍ ഏഴിനെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹര്‍ജി ഫയല്‍ ചെയ്തു. 2023 മേയ് 9-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് പുനഃപരിശോധന ഹര്‍ജി തള്ളി.

Related Posts

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’
National

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

November 13, 2026
30
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു
National

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

November 13, 2026
56
സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ
Crime

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

November 9, 2026
288
ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
National

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

November 9, 2026
113
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
170
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു
National

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

November 9, 2026
264
Next Post
അപകീര്‍ത്തി പരാമര്‍ശം; സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍

അപകീര്‍ത്തി പരാമര്‍ശം; സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍

Recent News

എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

November 13, 2026
146
മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

November 13, 2026
140
ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

November 13, 2026
5
ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025