• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അപകീര്‍ത്തി പരാമര്‍ശം; സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍

cntv team by cntv team
July 7, 2025
in Kerala
A A
അപകീര്‍ത്തി പരാമര്‍ശം; സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിര്‍മ്മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അപകീര്‍ത്തികരമായ പരാമര്‍ശം സാന്ദ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.ലിസ്റ്റിന്‍ സ്റ്റീഫന്‍ മറ്റ് സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നുവെന്ന് മെയ് മാസത്തില്‍ സാന്ദ്ര തോമസ് ആരോപിച്ചിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ പൊതുവേദിയിലെ ഒരു അഭിപ്രായപ്രകടനത്തോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് സാന്ദ്ര അന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പേര് വെളിപ്പെടുത്താതെ മലയാള സിനിമയിലെ പ്രമുഖ താരത്തിനെതിരെ ലിസ്റ്റിന്‍ നടത്തിയ വിമര്‍ശനത്തിലാണ് സാന്ദ്ര തോമസ് പ്രതികരിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.“മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്– പ്ലീസ്, അപേക്ഷയാണ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമാ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടെ”, സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Related Posts

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
15
വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ
Kerala

വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

November 13, 2026
502
എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി
Kerala

എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി

November 13, 2026
4
ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില
Business

ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില

November 13, 2026
507
ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
Crime

ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

November 13, 2026
58
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി
Kerala

‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

November 13, 2026
53
Next Post
22 വർഷങ്ങൾക്കുശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; ‘ആശകൾ ആയിരം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

22 വർഷങ്ങൾക്കുശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; 'ആശകൾ ആയിരം' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Recent News

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

November 14, 2026
2
ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനക്ക് ഡിസംബര്‍ 6ന് തുടക്കമാവും

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനക്ക് ഡിസംബര്‍ 6ന് തുടക്കമാവും

November 14, 2026
3
എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

November 13, 2026
147
മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

November 13, 2026
140
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025