• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; സുപ്രീംകോടതി ജീവനക്കാരെ നിയമിക്കുന്നതിൽ എസ് സി എസ് ടി സംവരണം

cntv team by cntv team
July 2, 2025
in National
A A
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; സുപ്രീംകോടതി ജീവനക്കാരെ നിയമിക്കുന്നതിൽ എസ് സി എസ് ടി സംവരണം
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: പട്ടികജാതി- പട്ടിക വര്‍ഗ ജീവനക്കാരുടെ നേരിട്ടുളള നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സുപ്രീംകോടതി സംവരണ നയം പ്രഖ്യാപിച്ചു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീംകോടതിയില്‍ സംവരണമേര്‍പ്പെടുത്തുന്നത്. ജൂണ്‍ 23 മുതല്‍ നയം പ്രാബല്യത്തില്‍ വന്നു. പുതിയ നയം അനുസരിച്ച് പട്ടികജാതി ജീവനക്കാര്‍ക്ക് 15 ശതമാനം സംവരണവും പട്ടിക വര്‍ഗ ജീവനക്കാര്‍ക്ക് 7.7 ശതമാനം സംവരണവും പ്രമോഷനുകളില്‍ ലഭിക്കും. രജിസ്ട്രാര്‍മാർ, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, അസിസ്റ്റന്റ് ലൈബ്രറേറിയന്മാര്‍, ജൂനിയര്‍ കോടതി അസിസ്റ്റന്റുമാര്‍, ചേംബര്‍ അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കാണ് സംവരണ ആനുകൂല്യമുളളത്. ഇനിമുതല്‍ പട്ടികജാതി, പട്ടിക വര്‍ഗം, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാകും സുപ്രീംകോടതി ജീവനക്കാരില്‍ ഉണ്ടാവുക. മാതൃകാ സംവരണ റോസ്റ്ററും രജിസ്റ്ററും ആഭ്യന്തര ഇമെയില്‍ ശൃംഗലയില്‍ അപ്‌ലോഡ്‌ ചെ്തിട്ടുണ്ട്. റോസ്റ്റിലോ രജിസ്റ്റിലോ തെറ്റുകളുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് രജിസ്ട്രാറെ അറിയിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹൈക്കോടതിയിലും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണമുളളപ്പോള്‍ സുപ്രീംകോടതി മാത്രം എന്തുകൊണ്ട് മാറിനില്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സംവരണം ബാധകമല്ല. സംവരണം പൂര്‍ണമായി നടപ്പിലാക്കുമ്പോള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര ഭരണത്തില്‍ മിനിമം 600 ജീവനക്കാര്‍ പട്ടികജാതി, പട്ടിക വിഭാഗങ്ങളില്‍ നിന്നുളളവരുണ്ടാകും.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
174
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
33
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
138
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
34
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്
National

15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്

September 18, 2026
270
അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം
National

അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം

September 18, 2026
68
Next Post
അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതാകാം എന്ന് പ്രാഥമിക നിഗമനം

അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതാകാം എന്ന് പ്രാഥമിക നിഗമനം

Recent News

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
1
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
1
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
0
വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്- സുരേഷ് ഗോപി

വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്- സുരേഷ് ഗോപി

September 19, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025