• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഫ്ലോറിഡയിൽ അറേബ്യൻ ചരിത്രം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി അൽ ഹിലാൽ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

cntv team by cntv team
July 1, 2025
in Sports
A A
ഫ്ലോറിഡയിൽ അറേബ്യൻ ചരിത്രം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി അൽ ഹിലാൽ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വമ്പൻ അട്ടിമറി. ഇം​ഗ്ലീഷ് ഫുട്ബോൾ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സൗദി ക്ലബ് അൽ ഹിലാൽ പരാജയപ്പെടുത്തി. 120 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ​ഗോളുകൾക്കാണ് അൽ ഹിലാലിന്റെ വിജയം. ഇതാദ്യമായാണ് പെപ് ​ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പിൽ ഒരു മത്സരത്തിൽ പരാജയപ്പെടുന്നത്. മുമ്പ് ബാഴ്സലോണ, ബയേൺ മ്യൂണിക് ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുള്ള പെപ് ​ഗ്വാർഡിയോള ഇതാദ്യമായി ക്ലബ് ലോകകപ്പിലെ ഒരു മത്സരത്തിൽ പരാജയപ്പെട്ടു.മത്സരത്തിൽ ആദ്യം താളം കണ്ടെത്തിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ഒമ്പതാം മിനിറ്റിൽ ബെർണാണ്ടോ ഡി സിൽവയുടെ ​ഗോളിലൂടെ സിറ്റി സംഘം മുന്നിലെത്തി. ആദ്യ പകുതിയിൽ ഒരു ​ഗോളിന് മുന്നിൽ നിൽക്കാനും സിറ്റിക്ക് സാധിച്ചു.രണ്ടാം പകുതിയിലാണ് മത്സരം കൂടുതൽ ആവേശകരമായത്. 46-ാം മിനിറ്റിൽ മാർക്കോസ് ലിയോനാർഡോയുടെ ​ഗോൾ അൽ ഹിലാലിനെ ഒപ്പമെത്തിച്ചു. ജോവോ കാന്‍സലോയുടെ ഷോട്ട് സിറ്റി ​ഗോൾകീപ്പർ എഡേഴ്സൺ തടഞ്ഞിട്ടെങ്കിലും ലിയോനാർഡോ മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി. തൊട്ടുപിന്നാലെ 52-ാം മിനിറ്റിൽ കാൻസലോ നൽകിയ പാസ് കൃത്യമായി സ്വീകരിച്ച് മുന്നേറിയ മാൽകോം അൽ ഹിലാലിനായി വീണ്ടും വലചലിപ്പിച്ചു. ഇതോടെ മത്സരത്തിൽ 2-1ന് അൽ ഹിലാൽ മുന്നിലെത്തി.എന്നാൽ അൽ ഹിലാലിന്റെ ആഘോഷങ്ങൾക്ക് ഏതാനും മിനിറ്റുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളു. 55-ാം മിനിറ്റിൽ എർലിങ് ഹാലണ്ട് വലചലിപ്പിച്ചു. ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരത്തിൽ ഒപ്പമെത്താൻ സാധിച്ചു. പിന്നീട് ഇരുടീമുകളും മത്സരിച്ച് പോരാടിയെങ്കിലും നിശ്ചിത സമയം പൂർത്തിയാകും വരെ ആർക്കും വലചലിപ്പിക്കാൻ സാധിച്ചില്ല.നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 94-ാം മിനിറ്റിൽ കാലിദൊ കൗലിബാലിയുടെ ​ഗോളിൽ അൽ ഹിലാൽ വീണ്ടും മുന്നിലെത്തി. എന്നാൽ 104-ാം മിനിറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റി ഒരിക്കൽ കൂടി സമനില ​ഗോൾ കണ്ടെത്തി. ഒടുവിൽ സിറ്റി ആധിപത്യത്തിന് അവസാനമായത് 112-ാം മിനിറ്റിലെ മാർക്കോസ് ലിയോനാർഡോയുടെ ​ഗോളിലൂടെയായിരുന്നു. സിറ്റി താരങ്ങളുടെ മുന്നേറ്റങ്ങൾ ശക്തമായി പ്രതിരോധിച്ച അൽ ഹിലാൽ ​ഗോൾകീപ്പർ യാസിന്‍ ബോനുവിന്റെ പ്രകടനവും നിർണായകമായി. അവശേഷിച്ച എട്ട് മിനിറ്റിൽ ഒരു തിരിച്ചടിക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞില്ല. ഇതോടെ 4-3ന് അൽ ഹിലാൽ വിജയം സ്വന്തമാക്കി.

Related Posts

ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്
National

ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്

June 1, 2026
71
യൂറോപ്യന്‍ ചാമ്പ്യന്മാരാകാന്‍ പിഎസ്ജിയും ആര്‍സനലും; പിഎസ്ജിക്ക് മുന്‍തൂക്കം പ്രവചിച്ച് ആരാധകര്‍
Sports

യൂറോപ്യന്‍ ചാമ്പ്യന്മാരാകാന്‍ പിഎസ്ജിയും ആര്‍സനലും; പിഎസ്ജിക്ക് മുന്‍തൂക്കം പ്രവചിച്ച് ആരാധകര്‍

May 30, 2026
16
മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു
Sports

മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

May 29, 2026
142
കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ
Sports

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ

May 22, 2026
56
22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ
Sports

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

May 20, 2026
30
അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു
Sports

അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു

May 19, 2026
44
Next Post
ഡിസ്‌കിൽ ഞരമ്പ് കയറി: നടുവേദനയ്ക്ക് കീഹോൾ സര്‍ജറി നടത്തിയ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ കേസ്

ഡിസ്‌കിൽ ഞരമ്പ് കയറി: നടുവേദനയ്ക്ക് കീഹോൾ സര്‍ജറി നടത്തിയ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ കേസ്

Recent News

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 2, 2026
128
ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

June 1, 2026
925
കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

June 1, 2026
225
ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം  അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

June 1, 2026
122
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025