പിഎസ്സി പരീക്ഷാ തീയതിയിൽ മാറ്റം
പിഎസ്സി ഒ എം ആർ പരീക്ഷാ തീയതിയിൽ മാറ്റം. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 741/2024) തസ്തികയിലേക്ക് ജൂലൈ 9 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷ ജൂലൈ 31 ലേക്ക് മാറ്റിവച്ചു.
ബിരുദതല പൊതുപ്രാഥമികാപരീക്ഷാകേന്ദ്രത്തിൽ മാറ്റം
ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി ജൂൺ 28 ന് ഉച്ചയ്ക്കുശേഷം 01.30 മുതൽ 03.15 വരെ നടത്തുന്ന ഒഎംആർ പരീക്ഷാ കേന്ദ്രത്തിൽ മാറ്റം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ.ഗേൾസ് എച്ച്എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1391370 മുതൽ 1391569 വരെയുള്ള ഉദ്യോഗാർഥികൾ കോട്ടയം സംക്രാന്തി സമീപം പെരുമ്പായിക്കാട് പാറമ്പുഴ ഹോളി ഫാമിലി എച്ച്എസിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.