ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഇന്സ്ടിട്യൂഷൻ ഇന്നോവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചരക്കു സേവന നികുതി സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടി ജിഎസ്ടി ഇന്റലിജൻസ് ഓഫീസർ ടി.ഇ.ഫൈസൽ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ്. എം എൻ മുഹമ്മദ് കോയ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ഉപഹാരങ്ങൾ വിതരണം ചെയ്തു.പി പി എം അഷ്റഫ് ,അസിസ്റ്റന്റ് പ്രൊഫസർ മാരായ സി കെ ജൂബി,ടി.ശ്രീജ എന്നിവർ പ്രസംഗിച്ചു.