• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ലൈംഗികാതിക്രമ കേസുകളിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അതിജീവിതകളായ സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം

ckmnews by ckmnews
November 7, 2024
in National
A A
ലൈംഗികാതിക്രമ കേസുകളിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അതിജീവിതകളായ സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലൈംഗിക അതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രാജ്യത്തെ കോടതികൾ നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പുറപ്പെടുവിക്കുന്ന രാജ്യത്തെ എല്ലാ സെഷൻസ് കോടതികളും ഇക്കാര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സുപ്രീംകോടതി ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ബി.വി. നാഗരത്ന എന്നിവരാണ് സുപ്രധാന നിർദ്ദേശം കോടതികൾക്ക് നൽകിയത്. മഹാരാഷ്ട്രയിലെ ഒരു പോക്‌സോ കേസിൽ അമിക്കസ് ക്യുറി സഞ്ജയ് ഹെഡ്ഡെയും അഭിഭാഷകൻ മുകുന്ദ് പി ഉണ്ണിയും കൈമാറിയ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവം. കേസുകളിലെ മെറിറ്റ് പരിശോധിച്ചായിരിക്കണം തീരുമാനം എടുക്കേണ്ടത്. ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പെടുവിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.സുപ്രധാന വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. രാജ്യത്തെ സെഷൻസ് കോടതികൾ പലപ്പോഴും ഈടാക്കുന്ന പിഴശിക്ഷയ്ക്കു പുറമെ പ്രതികളിൽ നിന്നും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാറില്ലെന്നും പോക്‌സോ, ലൈംഗിക പീഡന കേസുകളിലെ ഇരകൾക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ 357 എ, ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ 396 വകുപ്പുകൾ പ്രകാരവും നഷ്ടപരിഹാരം നൽകാവുന്നതാണെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. 357 എ പ്രകാരം ഉള്ള നഷ്ടപരിഹാരം, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 357 ബി പ്രകാരം ഈടാക്കുന്ന പിഴയ്ക്ക് പുറമെ ആണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. തുടർന്നാണ് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമായി സുപ്രീം കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Related Posts

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി
National

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
4
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
45
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി
National

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

July 29, 2026
51
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

July 28, 2026
219
‘പ്രധാന്‍ പോയി, അടുത്തത് ഗഡ്കരി?’; സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി
National

‘പ്രധാന്‍ പോയി, അടുത്തത് ഗഡ്കരി?’; സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി

July 28, 2026
110
വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ
National

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
96
Next Post
കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

Recent News

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
4
‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

July 29, 2026
8
587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

July 29, 2026
61
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025