എരമംഗലം താഴത്തേൽപ്പടി ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിൽ പുതിയൊരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി.കണ്ടഞ്ചിറ ഭദ്രകാളിയെ പ്രതിഷ്ഠിക്കാൻ തമ്പാത്ത് പത്മനാഭൻ എന്ന ഭക്തനാണ് ഭഗവതി ക്ഷേത്രം നിർമ്മിച്ചു നൽകിയത്.തുടർന്ന് താന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ പെരിണ്ടിരി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും ഊരാളന്മാരായ ഏർക്കര നമ്പുതിരിമാരുടെ സാന്നിധ്യത്തിൽ
ഉഗ്രരൂപിണിയായ കണ്ടഞ്ചിറ ഭഗവതിയെ പ്രതിഷ്ഠിച്ചു.
ആറ് ദിവസം നീണ്ടുനിന്ന ഈ പ്രതിഷ്ഠാ ചടങ്ങ് O8 ജൂൺ 2025 ന് (കൊല്ലവർഷം 1200 എടവം 25 ന് ) ഞായറാഴ്ച കാലത്ത് 6.33 നും 8.45 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠാ ചടങ്ങ് സമാപിച്ചു.സെക്രട്ടറി. രാജൻ കരുമത്തിൽ,പ്രസിഡണ്ട് തമ്പാത്ത് കുമാരൻ ,ഖജാൻജി ദിനേഷ് തമ്പാത്ത്,കേശവൻ തൈപ്പറമ്പിൽ,ബാബു കണ്ണത്ത് തുടങ്ങിയവരും മറ്റ് ഭക്തരും പങ്കെടുത്തു.











