ചങ്ങരംകുളം :പാരസ്പര്യത്തിന്റെ പഴയകാലം തിരിച്ചുപിടിക്കുന്നതിന് മത , മതേതര പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണമെന്ന് സാഹിത്യകാരൻ പി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈദ് സുദിനത്തിൽ പന്താവൂർ ഇർശാദിൽ നടന്ന സൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പോലീസ് സൂപ്രണ്ട് സപ്ളൈ കോ ജന.മാനേജർ
വി കെ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ സിന്ദൂരിൽ രാജ്യത്തിൻ്റെ മാനം കാത്ത സൈന്യത്തിലെ അംഗം ചങ്ങരംകുളം സ്വദേശി സി വി അബ്ദുറഹ്മാനെ സംഗമം ആദരിച്ചു.ഇർശാദ് കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു.സയ്യിദ് എസ് ഐ കെ തങ്ങൾ, എം ഹൈദർ മുസ്‌ലിയാർ, കേരള ഹസൻ ഹാജി , വി പി ശംസുദ്ധീൻ ഹാജി, വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി ,ഹസൻ നെല്ലിശ്ശേരി,അടാട്ട് വാസുദേവൻ,താഹിർ ഇസ്മായിൽ ,ശകീർ ഒതളൂർ, കുട്ടി നടുവട്ടം ( ഖത്തർ ), ഗഫൂർ പോത്തനൂർ (യുഎഇ ) ഇ വി സുലൈമാൻ മുസ്‌ലിയാർ (ഒമാൻ) മുബാറക് മഖ്ദൂമി , കെ വി അബ്ദുറശീദ് ചേലക്കടവ് (സൗദി ) അമീറലി പുറങ്ങ് ,
ഇവി അബ്ദുറഹ്മാൻ പ്രസംഗിച്ചു.