എടപ്പാള്‍:എ.എം.എൽ.പി.സ്കൂൾ മാണിയൂരിലെ പ്രവേശനോത്സവം കാലടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ ഉദ്ഘാടനം ചെയ്തു.കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി.പ്രധാനധ്യാപിക സി.വി.സന്ധ്യ,നിഖിന,കെ.കെ. അപ്പു ,’അബ്ദുൾ റഷീദ്, ടിപി മോഹനൻ,കെ രാജഗോപാൽ,കെ അരവിന്ദാക്ഷൻ,സിവി പ്രമോദ്, പി.ബി. രജിനി ,സഫരിയ എന്നിവർ സംസാരിച്ചു.ശേഷം കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു.