കുന്നംകുളം:പട്ടികജാതി വിഭാഗത്തിൽപ്പെട്ട 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോർക്കുളം സ്വദേശിയ്ക്ക് ജീവപര്യന്തം തടവും പിഴയും. പോർക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയിൽ 55 വയസ്സുള്ള പട്ടിക്കാടൻ എന്ന സന്തോഷിനെയാണ് കുന്നംകുളം പ്രത്യേക പോക്സോ കോടതി ജഡ്‌ജ് എസ് ലിഷ ശിക്ഷിച്ചത്.ജീവപര്യന്തവും തടവിനു പുറമെ 54 വർഷം കഠിനതടവും ഒരു ലക്ഷത്തി നാൽപതിനായിരം രൂപ പിഴയടക്കുന്നതിനുമാണ് ഉത്തരവായത്. പിഴ സംഖ്യയിൽ നിന്നും ഒരു ലക്ഷം കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.2024 ജൂലൈയിൽ മങ്ങാട് കോട്ടിയാട്ട്മുക്ക് ക്ഷേത്രത്തിലെ പരിപാടിക്കിടെ പതിനൊന്നു വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്.