• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുറഞ്ഞ ഓവർ നിരക്ക്; ശ്രേയസ് അയ്യര്‍ക്കും ഹര്‍ദിക് പാണ്ഡ്യക്കും പിഴയിട്ട് ബിസിസിഐ

cntv team by cntv team
June 2, 2025
in Kerala
A A
കുറഞ്ഞ ഓവർ നിരക്ക്; ശ്രേയസ് അയ്യര്‍ക്കും ഹര്‍ദിക് പാണ്ഡ്യക്കും പിഴയിട്ട് ബിസിസിഐ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കനത്ത തിരിച്ചടി. നോക്കൗട്ട് മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുടീമുകള്‍ക്കും ക്യാപ്റ്റന്മാര്‍ക്കും കുറഞ്ഞ നിരക്കിന്റെ പേരില്‍ ബിസിസിഐ പിഴ വിധിച്ചത്. മഴ കാരണം രണ്ടര മണിക്കൂറോളം വൈകിയാണ് ക്വാളിഫയര്‍ പോരാട്ടം ആരംഭിച്ചത്. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിനെ തുടര്‍ന്ന് ഇരു ടീമുകള്‍ക്കും ബിസിസിഐ വന്‍ തുക പിഴയിടുകയായിരുന്നു. പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 24 ലക്ഷം രൂപയും ഇംപാക്ട് പ്ലേയറടക്കമുള്ള ടീമംഗങ്ങള്‍ ആറ് ലക്ഷം രൂപ വീതവും പിഴയൊടുക്കണം. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 30 ലക്ഷമാണ് പിഴയടക്കേണ്ടത്. കളത്തിലെത്തിയ മുംബൈ ടീമിലെ ഇംപാക്ട് പ്ലേയറടക്കമുള്ള മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം. മഴയെ തുടര്‍ന്ന് ഏറെ വൈകി ആരംഭിച്ച മത്സരത്തിന്റെ ഓവറുകള്‍ കൃത്യസമയത്ത് എറിഞ്ഞു തീര്‍ക്കാതെ വീണ്ടും വൈകിച്ചതാണ് രണ്ട് ക്യാപ്റ്റന്‍മാര്‍ക്കും തിരിച്ചടിയായത്. സീസണില്‍ രണ്ടാം തവണയാണ് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ തിരിച്ചടി ലഭിക്കുന്നത്. മുംബൈ നായകന്‍ ഹാര്‍ദിക്കിന് സീസണില്‍ മൂന്നാം തവണയാണ് സമാനമായ കുറ്റത്തിന്റെ പേരില്‍ നടപടി ലഭിക്കുന്നത്. കഴിഞ്ഞ സീസണിലും മൂന്ന് തവണ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഹാര്‍ദിക്കിനെതിരെ ബിസിസിഐ നടപടി സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ സീസണിലെ ആദ്യ മത്സരത്തില്‍ താരത്തിന് വിലക്കും കിട്ടിയിരുന്നു. ഇത്തവണയും സമാനമായി 3 തവണ ശിക്ഷിക്കപ്പെട്ടെങ്കിലും അടുത്ത തവണ താരത്തിനു വിലക്ക് കിട്ടിയിരുന്നില്ല. സീസണിന് മുന്നോടിയായി ബിസിസിഐ നിയമത്തില്‍ ഇളവു വരുത്തിയതാണ് സസ്‌പെന്‍ഷന്‍ ലഭിക്കാത്തതിന് കാരണം.

Related Posts

രഞ്ജി ട്രോഫിയിൽ ചരിത്രം: കർണാടകയെ തോൽപ്പിച്ച് ആദ്യമായി കിരീടം നേടി ജമ്മു കാശ്മീർ
Kerala

രഞ്ജി ട്രോഫിയിൽ ചരിത്രം: കർണാടകയെ തോൽപ്പിച്ച് ആദ്യമായി കിരീടം നേടി ജമ്മു കാശ്മീർ

February 28, 2026
12
സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം
Kerala

സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം

February 28, 2026
42
സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം
Kerala

സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം

February 28, 2026
2
കൊച്ചിയിൽ നിന്നടക്കം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, ഇറാൻ സംഘർഷത്തിൽ കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ താറുമാറായി
Kerala

കൊച്ചിയിൽ നിന്നടക്കം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, ഇറാൻ സംഘർഷത്തിൽ കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ താറുമാറായി

February 28, 2026
166
‘നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം
Kerala

‘നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം

February 27, 2026
71
നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ
Kerala

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

February 27, 2026
81
Next Post
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപ, സാമ്പത്തിക സഹായമായി 20 കോടി അനുവദിച്ചു

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപ, സാമ്പത്തിക സഹായമായി 20 കോടി അനുവദിച്ചു

Recent News

തെക്കന്‍ ഇറാനില്‍ സ്കൂളിനു നേരെ മിസൈലാക്രമണം;51 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

തെക്കന്‍ ഇറാനില്‍ സ്കൂളിനു നേരെ മിസൈലാക്രമണം;51 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

February 28, 2026
1
രഞ്ജി ട്രോഫിയിൽ ചരിത്രം: കർണാടകയെ തോൽപ്പിച്ച് ആദ്യമായി കിരീടം നേടി ജമ്മു കാശ്മീർ

രഞ്ജി ട്രോഫിയിൽ ചരിത്രം: കർണാടകയെ തോൽപ്പിച്ച് ആദ്യമായി കിരീടം നേടി ജമ്മു കാശ്മീർ

February 28, 2026
12
സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം

സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം

February 28, 2026
42
സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം

സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ: ഏപ്രിൽ ഒന്നുമുതൽ ബാധകം

February 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025