• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

cntv team by cntv team
June 20, 2026
in Kerala
A A
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
0
SHARES
299
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസർകോട്:കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചു നീക്കി. സിവിൽ പൊലിസ് ഓഫിസർമാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്. ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപാദവുമാണ് മുറിച്ച് നീക്കിയത്.

വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണൽ പെർമിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാൻ നിർദേശിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ ഇതുവഴി വന്നു. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പിൻ്റെ പിന്നിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച കാർ, പിന്നീട് പൊലീസ് ജീപ്പിലിടിച്ചാണ് നിന്നത്. ഈ അപകടത്തിൽ പൊലീസുകാർ ഇരുവാഹനങ്ങൾക്കും ഇടയിൽപെട്ടു. പൊലീസുകാരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളുരുവിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് സൂരജ്. കാൽ മുറിച്ചുമാറ്റിയ സാഹചര്യത്തിൽ ഇനി ഇവർക്ക് പൊലീസ് സർവീസിൽ തുടരാൻ സാധിച്ചേക്കില്ല. മറ്റേതെങ്കിലും വകുപ്പിലെ തസ്തികയിലേക്ക് ഇവർക്ക് മാറേണ്ടി വരും. അപകടവിവരമറിഞ്ഞ് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ എന്നിവർ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. ഇരു പൊലീസുകാർക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇരുവരും ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു

Related Posts

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
13
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
11
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
50
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
4
‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ
Kerala

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ

June 20, 2026
164
എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച  പാവിട്ടപ്പുറത്ത് നടക്കും
Kerala

എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും

June 20, 2026
269
Next Post
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

Recent News

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
6
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
13
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
11
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025