ചങ്ങരംകുളം:അമേരിക്കയിലെ കാലിഫോർണിയയിലുള്ള മിൻപിറ്റാസിൽ ഗ്ലോബൽ യങ്ങ് റിസർച്ചേഴ്സ് അക്കാദമിയുടെ (GYRA) കീഴിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ (IRCC) 2026-ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആലങ്കോട് സ്വദേശിനി ദേവ്ന പി എം നെ ആദരിച്ചു. ആലംകോട് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശ്വതി സന്തോഷിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് ദേവ്ന യെ ഉപഹാരം നൽകി ആദരിച്ചത്







