• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

ckmnews by ckmnews
June 21, 2026
in UPDATES
A A
‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു
0
SHARES
480
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്‌ഹോക് കമ്മിറ്റി ഉടന് രൂപീകരിക്കാനും തീരുമാനമായി.13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ചയായപ്പോള്‍ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ആദ്യമായി സ്ത്രീകള്‍ വരുന്നത് ചരിത്രമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എങ്കിലും സംഘടനയ്ക്കുള്ളിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഭരണസമിതിയ്ക്ക് കഴിയാതെ വരികയായിരുന്നു. ഇതുമൂലമാണ് അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശ്വേത മേനോന് ഉള്‍പ്പെടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്നത്.

നാടകീയ രംഗങ്ങളാണ് ഇന്നത്തെ യോഗത്തിലുണ്ടായത്. വേദിയില്‍ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടന്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും സജീവമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു.താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. രാജി സന്നദ്ധത അറിയിച്ച ശേഷം ശ്വേത വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീണ്ടും വിശദീകരിക്കാനുള്ള അവസരം സംഘടന അംഗങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഇന്ന് രാവിലെ തുടങ്ങിയ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്.

ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ് ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖര്‍ റിപ്പോര്‍ട്ട് പാസാക്കാന്‍ സമ്മതിക്കാതെ രംഗത്തെത്തി.കണക്കുകള്‍ തെറ്റ്, തെറ്റിയ റിപ്പോര്‍ട്ട് പാസാക്കാന്‍ സാധിക്കില്ല എന്‍ രഞ്ജി പണിക്കാരും നിലപാടെടുത്തു. 45 ദിവസം സമയം തരണം എന്ന് തരണം എന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു.

മോഹന്‍ലാല്‍ നിലപാട് എടുക്കണം എന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.യോഗത്തില്‍ വൈകാരികമായി മോഹന്‍ലാല്‍ സംസാരിച്ചു.സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.വ്യക്തിപരമായ ഭിന്നതകള്‍ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം യോഗത്തില്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ എങ്ങനെയാണ് നിലവിലെ ഭരണസമിതിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചുനിന്നതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരുകയായിരുന്നു.

Related Posts

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്
UPDATES

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
203
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
UPDATES

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
31
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ
UPDATES

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
78
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു
UPDATES

ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

October 5, 2026
200
ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി
UPDATES

ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി

October 5, 2026
23
മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി
UPDATES

മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി

October 5, 2026
78
Next Post
പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

Recent News

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
203
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
31
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
78
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

October 5, 2026
200
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025