• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home NEWS NOW

പാതിരാറെയ്ഡ്: പ്രതിഷേധം തെരുവിലേക്ക്; എസ് പി ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്, സംഘർഷം

ckmnews by ckmnews
November 6, 2024
in NEWS NOW
A A
പാതിരാറെയ്ഡ്: പ്രതിഷേധം തെരുവിലേക്ക്; എസ് പി ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്, സംഘർഷം
0
SHARES
159
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷം. എസ്‍പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് കെപിപിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കെ സുധാകരൻ ഉദ്ഘാടനം ചെയ്തശേഷം വീണ്ടും സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് കെട്ടിയ കയര്‍ അഴിക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ബാരിക്കേഡ് മറിച്ചിടാനും ശ്രമമുണ്ടായി. നേതാക്കള്‍ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. മാര്‍ച്ച് അവസാനിച്ചുവെന്ന് അറിയിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. അബിൻ വര്‍ക്കി, അൻവര്‍ സാദത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും നീക്കുകയായിരുന്നു. കയ്യാങ്കളിക്കിടയിൽ പൊലീസിന്‍റെ ലാത്തി പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങി. ഒടുവിൽ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് ഒന്നരയോടെ സ്ഥലത്ത് നിന്ന് പിരിഞ്ഞുപോയത്.

നൂറുകണക്കിനുപേരാണ് മാര്‍ച്ചിൽ പങ്കെടുത്തത്. മാര്‍ച്ചിൽ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നു. രാവിലെ 11.30ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് മുന്നോടിയായി കോട്ടമൈതാനായിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചുവിളക്കിൽ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.

പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യുഡിഎഫ് മാര്‍ച്ചിലൂടെ ഉയര്‍ത്തിയത്. 200ലധികം പൊലീസുകാരെയാണ് എസ്‍പി ഓഫീസ് പരിസരത്ത് വിന്യസിച്ചിരുന്നത്. ബാരിക്കേഡിന് അപ്പുറമായും നിരവധി പൊലീസുകാരെ നിയോഗിച്ചിരുന്നു. പാലക്കാട് എസ് പി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. എ എസ് പി അശ്വതി ജിജി, മൂന്ന് ഡി വൈ എസ് പി മാർ ജില്ലയിലെ മുഴുവൻ സ്റ്റേഷനിലേയും ഉദ്യോഗസ്ഥർ സ്ഥലത്ത് നേരിട്ടെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

Related Posts

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
2.9k
ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
NEWS NOW

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

August 19, 2025
109
അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
467
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
76
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
1.8k
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
23
Next Post
വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു: പ്രതിയ്ക്ക് 70 വർഷം കഠിന തടവും പിഴയും

വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു: പ്രതിയ്ക്ക് 70 വർഷം കഠിന തടവും പിഴയും

Recent News

പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു

പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു

November 8, 2026
1
18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന

18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന

November 8, 2026
3
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തെക്കേക്കെട്ട് കോൾപ്പടവ്,പുറംകോൾപ്പടവ് എന്നിവിടങ്ങളിലെ പുഞ്ച കർഷകർക്ക് പ്രതീക്ഷയേകി കെ.പി. നൗഷാദലി എം.എൽ.എയുടെ ഇടപെടൽ

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തെക്കേക്കെട്ട് കോൾപ്പടവ്,പുറംകോൾപ്പടവ് എന്നിവിടങ്ങളിലെ പുഞ്ച കർഷകർക്ക് പ്രതീക്ഷയേകി കെ.പി. നൗഷാദലി എം.എൽ.എയുടെ ഇടപെടൽ

November 8, 2026
3
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു

November 8, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025