പെരുമ്പടപ്പ് :പുഞ്ച കർഷകർക്ക് പ്രതീക്ഷയായി എം.എൽ.എയുടെ ഇടപെടൽ,ചെറവല്ലൂർ തെക്കേക്കെട്ട്, പുറംകോൾ പാടശേഖര പടവുകളിൽ നേരിട്ടെത്തി പ്രശ്നങ്ങൾ കേട്ട് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇരു പടവുകളിലെയും വെള്ളം വറ്റിക്കുന്നതിനുള്ള മോട്ടോറുകളുടെ സ്വിച്ച് ഓൺ കർമത്തിനായി എത്തിയ എം.എൽ.എ, തുടർന്ന് ബണ്ടുകളിലൂടെ സഞ്ചരിച്ച് കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിച്ചു.കർഷകരുമായി സംവദിച്ച് അവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അപ്പോൾത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ,പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസിയ റഫീഖ്,ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പ് ഡിവിഷൻ മെമ്പർ ഫാത്തിമ ചന്ദനനത്തയിൽ,ഗ്രാമപഞ്ചായത്ത് അംഗം സതീ ടീച്ചർ,പൊന്നാനി കോൾ വികസന സമിതി പ്രസിഡന്റ് ജയനന്ദൻ,പുറംകോൾ സെക്രട്ടറി ഫാരിസ് ആമയം,തെക്കേകെട്ട് കോൾ പ്രസിഡന്റ് ഹമീദ് വി. കെ, സെക്രട്ടറി മുഹമ്മദ് കൊട്ടിലിങ്ങൽ,കർഷകരും എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയുകയും പരിഹാരത്തിനായി ഉദ്യോഗസ്ഥ തലത്തിൽ ഇടപെടുകയും ചെയ്ത എം.എൽ.എയുടെ സന്ദർശനം തെക്കേക്കെട്ട്,പുറംകോൾ പടവുകളിലെ കർഷകർക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്.







